ആപ്പ്ജില്ല

സാം കൊല: അവിഹിത ബന്ധം അറിയിച്ചത് അരുണിന്റെ ഭാര്യ

ഓസ്ട്രേലിയയിലെ പ്രവാസി മലയാളിയായ സാം എബ്രഹാമിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ

TNN 24 Aug 2016, 10:38 pm
മെല്‍ബണ്‍: ഓസ്ട്രേലിയയിലെ പ്രവാസി മലയാളിയായ സാം എബ്രഹാമിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍. ഓസ്ട്രേലിയയിലെ മെല്‍ബണില്‍ മലയാളിയായ സാം ഏബ്രഹാം കൊലപാതകത്തില്‍ ഭാര്യയെയും കാമുകനെയും കുടുക്കിയത് കാമുകന്റെ ഭാര്യയാണെന്ന് സൂചന.
Samayam Malayalam sam abraham murder melbourne husband poisoned by wife
സാം കൊല: അവിഹിത ബന്ധം അറിയിച്ചത് അരുണിന്റെ ഭാര്യ


സോഫിയയുടെയും അരുണിന്റെയും അവിഹിതബന്ധമാണ് സാമിന്റെ ആസൂത്രിത കൊലപാതകത്തിന്റെ ചുരുളഴിച്ചത്.ഹൃദയാഘാതമായി എഴുതിത്തള്ളേണ്ടിയിരുന്ന കേസില്‍ വഴിത്തിരിവായത് അജ്ഞാത സ്ത്രീയുടെ സന്ദേശമാണ്, കൊലയാളിയെക്കുറിച്ചുള്ള സൂചനകള്‍ പോലീസിന് നല്‍കിയ ഈ സന്ദേശം സോഫിയെയും കാമുകന്‍ അരുണ്‍ കമലാസനെയും കുടുക്കിയതും ഈ സന്ദേശത്തിന്റെ ചുവടുപിടിച്ചു നടത്തിയ അന്വേഷണമാണ്. ഇരുവരുടെയും അവിഹിത ബന്ധത്തെക്കുറിച്ച്‌ പോലീസിന് സൂചന നല്‍കിയ അജ്ഞാത സ്ത്രീ അരുണിന്റെ ഭാര്യയാണ്. 'സോഫിയെ നിരീക്ഷിക്കൂ, അവള്‍ പലതും മറയ്ക്കുന്നുണ്ട്' എന്നായിരുന്നു പോലീസിനു ലഭിച്ച സന്ദേശം

സാം കൊല്ലപ്പെടുന്നതിന് പത്തു മാസം മുമ്പേ അരുണ്‍ ഭാര്യയെയും കുട്ടിയെയും കൊല്ലത്തെ വീട്ടിലേക്ക് അയച്ചിരുന്നു. കുട്ടിയെ പരിചരിക്കാനുള്ള എളുപ്പത്തിലായിരുന്നുവെന്നാണ് ഇതുസംബന്ധിച്ച്‌ അരുണ്‍ സുഹൃത്തുക്കളോടു പറഞ്ഞിരുന്നത്. എന്നാല്‍, ഭര്‍ത്താവും സോഫിയുമായുള്ള അവിഹിത ബന്ധത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കാണാനിടയായ ഭാര്യ അരുണിനോട് പിണങ്ങി നാട്ടിലേക്കു മടങ്ങുകയായിരുന്നു എന്നാണ് അറിയുന്നത്.

സാമിനെ ഒഴിവാക്കാമെന്നുള്ള ആശയം മുന്നോട്ടുവച്ചത് സോഫിയാണെന്നാണ് അരുണ്‍ മൊഴിനല്കിയിരിക്കുന്നത്. താന്‍ പിന്തിരിപ്പിച്ചെങ്കിലും സോഫിയുടെ കടുംപിടുത്തം മൂലം താന്‍ സമ്മതിക്കുകയായിരുന്നുവെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്