ആപ്പ്ജില്ല

സരിത ഇന്ന് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കിയേക്കും

സോളാര്‍ അഴിമതിക്കേസില്‍ സരിത എസ്. നായര്‍ ഇന്ന് കൂടുതല്‍ തെളിവുകൾ നല്‍കിയേക്കും

TNN 13 May 2016, 9:55 am
കൊച്ചി: സോളാര്‍ അഴിമതിക്കേസില്‍ സരിത എസ്. നായര്‍ ഇന്ന് കൂടുതല്‍ തെളിവുകൾ നല്‍കിയേക്കും. മെയ് 13ന് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന് സരിത നേരത്തെ തന്നെ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയമായതിനാല്‍ത്തന്നെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നിര്‍ണായകമായേക്കുമോ എന്ന ചിന്തയിലാണ് എല്ലാ പാര്‍ട്ടികളും.
Samayam Malayalam saritha might reveal more evidences today
സരിത ഇന്ന് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കിയേക്കും


സോളാര്‍ തട്ടിപ്പ് കേസില്‍ കൂടുതല്‍ തെളിവുകള്‍ നല്‍കാനും വിശദാംശങ്ങളുടെ മൊഴി രേഖപ്പെടുത്താനും ഇന്നാണ് സരിതക്ക് സോളാര്‍ കമ്മീഷന്‍ സമയം അനുവദിച്ചിരിക്കുന്നത്. ഇന്ന് കൈമാറാനിരിക്കുന്ന തെളിവുകളില്‍ വീഡിയോ ദൃശ്യങ്ങളും ഫോണ്‍ വിളികളുടെ ഓഡിയോ ക്ലിപ്പും, ചില നിര്‍ണായക ഫോട്ടോകളും ഉണ്ടാകുമെന്നാണ് സൂചന.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്