ആപ്പ്ജില്ല

കവടിയാർ ഹൗസിലെത്തി സരിത വിഎസിനെ കണ്ടു

സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായര്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ്

TNN 25 Oct 2016, 7:08 pm
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായര്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദനെ സന്ദർശിച്ചു. താന്‍ പറഞ്ഞതെല്ലാം സത്യമെന്ന് തെളിയിക്കുന്നതാണ് ഉമ്മന്‍ചാണ്ടിക്കെതിരായ കോടതി വിധിയെന്നും സരിത വ്യക്തമാക്കി. വിഎസിന്‍റെ ഔദ്യോഗിക വസതിയായ കവടിയാര്‍ ഹൗസിലെത്തിയാണ് സരിത വിഎസിനെ കണ്ടത്.
Samayam Malayalam saritha s nair and vs achuthandan meeting
കവടിയാർ ഹൗസിലെത്തി സരിത വിഎസിനെ കണ്ടു


രാഷ്ട്രീയം നിര്‍ത്തി ഉമ്മന്‍ ചാണ്ടി ബിസിനസുകാരനായി മാറണമെന്നും കൗശലക്കാരനായ ബിസിനസുകാരനുള്ള അവാര്‍ഡ് ഉമ്മന്‍ ചാണ്ടിക്കു കൊടുക്കാമെന്നും സരിത കൂട്ടിച്ചേര്‍ത്തു. സോളാര്‍ പവര്‍ പ്രൊജക്ട് തരപ്പെടുത്തി നല്‍കാം എന്ന് പറഞ്ഞ് പണം തട്ടിയ കേസില്‍ ബംഗളൂരു കോടതിയാണ് ഉമ്മന്‍ ചാണ്ടിക്ക് പിഴശിക്ഷ വിധിച്ചത്.

ഉമ്മന്‍ചാണ്ടിയടക്കം കേസില്‍ പ്രതികളായ ആറുപേര്‍ തട്ടിപ്പ് നടത്തിയ പണം തിരിച്ചുനല്‍കണമെന്നാണ് കോടതിയുടെ വിധി. വ്യവസായി എംകെ കുരുവിളയാണ് ഉമ്മന്‍ചാണ്ടിക്കെതിരെ ഹര്‍ജി നല്‍കിയത്. ഉമ്മന്‍ചാണ്ടിയും അടുപ്പക്കാരും ചേര്‍ന്ന് ദക്ഷിണ കൊറിയയില്‍നിന്ന് സോളാര്‍ സാങ്കേതിക വിദ്യ ഇറക്കുമതി ചെയ്യുന്നതിനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ക്ലിയറന്‍സ് സബ്‌സിഡി ലഭ്യമാക്കുന്നതിനുമായി ഒന്നരക്കോടിയോളം രൂപ കൈപ്പറ്റിയെന്നായിരുന്നു പരാതി.



English Summary: Saritha S.Nair Visit VS achuthanandan at Kowadiyar House

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്