ആപ്പ്ജില്ല

ഇടത് പക്ഷത്തിനെതിരെയുള്ള ക്യാമ്പയിനെന്ന് പീതാംബരന്‍ മാസ്റ്റര്‍

ഇപ്പോൾ പുറത്തു വന്ന ഫോൺ സംഭാഷണത്തെ കുറിച്ച് ശാസ്ത്രീയ അന്വേഷണം വേണമെന്നും പീതാംബരൻ മാസ്റ്റർ ആവശ്യപ്പെട്ടു

TNN 26 Mar 2017, 4:23 pm
ന്യൂഡൽഹി: എ.കെ.ശശീന്ദ്രൻ ഗതാഗത വകുപ്പ് മന്ത്രിസ്ഥാനം രാജി വെക്കാനിടയായ സംഭവം ഇടത് പക്ഷത്തിനെതിരെയുള്ള ക്യാംപെയിന്‍ ആണെന്ന് എൻസിപി ദേശീയ ജനറൽ സെക്രട്ടറി ടി.പി.പീതാംബരൻ മാസ്റ്റർ. ഇപ്പോൾ പുറത്തു വന്ന ഫോൺ സംഭാഷണത്തെ കുറിച്ച് ശാസ്ത്രീയ അന്വേഷണം വേണമെന്നും പീതാംബരൻ മാസ്റ്റർ ആവശ്യപ്പെട്ടു.
Samayam Malayalam saseendran issue an instrument against ldf says peethambaran master
ഇടത് പക്ഷത്തിനെതിരെയുള്ള ക്യാമ്പയിനെന്ന് പീതാംബരന്‍ മാസ്റ്റര്‍


എ.കെ.ശശീന്ദ്രൻ ആരോടാണ് സംസാരിച്ചതെന്ന് ഇത് വരെ വ്യക്തമായിട്ടില്ല. ശശീന്ദ്രന് എതിരെ ആരും ഇത് വരെ കേസ് കൊടുത്തിട്ടില്ലെന്നുള്ളതും ശ്രദ്ധേയമാണെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു. ആരോപണം ഉയർന്നപ്പോൾ തന്നെ ധാർമികത ഉയർത്തിപ്പിടിച്ച്‌ എ.കെ.ശശീന്ദ്രൻ രാജി വെച്ചത് തന്നെയാണ് സർക്കാരിനും പാർട്ടിക്കും ഉചിതമെന്നും പീതാംബരൻ മാസ്റ്റർ വ്യക്തമാക്കി.

Saseendran issue: An instrument against LDF says Peethambaran Master

T.P.Peethambaran Master, NCP National General Secretary says there is a widespread campaign happening against the LDF in Kerala. That is evident through Sasindran's issue.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്