ആപ്പ്ജില്ല

കെ.പി ശശികലയെ ഇന്ന് കോടതിയിൽ ഹാജരാക്കും

തന്നെ സന്നിധാനത്ത് തിരികെ വിടുകയോ കോടതിയിൽ ഹാജരാക്കുകയോ വേണമെന്ന് ശശികല

Samayam Malayalam 17 Nov 2018, 1:40 pm
റാന്നി: ശബരിമലയിൽ നിന്ന് പുലർച്ചെയോടെ പോലീസ് അറസ്റ്റ് ചെയ്ത കെ.പി ശശികലയെ ഇന്ന് കോടതിയിൽ ഹാജരാക്കും. അറസ്റ്റ് ചെയ്ത് ഹിന്ദു ഐക്യവേദി നേതാവായ ശശികലയെ റാന്നി പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോഴും അവർ ശരണം വിളി തുടർന്ന്. തന്നെ തിരികെ സന്നിധാനത്തേക്ക് പോകാൻ അനുവദിക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് ശശികല. പോലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കാമെന്ന പോലീസ് നിലപാട് ശശികല അംഗീകരിച്ചില്ല.
Samayam Malayalam sasikala arrest


പോലീസ് സ്റ്റേഷനിൽ ഡോക്ടറെത്തി ശശികലയെ പരിശോധിച്ച്. അറസ്റ്റിനെതിരെ ഇപ്പോഴും പോലീസ് സ്റ്റേഷന് പുറത്ത് പ്രവർത്തകർ പ്രതിഷേധം തുടരുകയാണ്. തന്നെ സന്നിധാനത്ത് തിരികെ വിടുക അല്ലെങ്കിൽ കോടതിയിൽ ഹാജരാക്കണം എന്നാണ് ശശികലയുടെ ആവശ്യം. ശശികലയെ കരുതൽ തടങ്കലിൽ എടുത്തതാണെന്ന് പോലീസ് വ്യക്തമാക്കുന്നു. ശശികലയെ അൽപസമയത്തിനകം തിരുവല്ല കോടതിയിൽ ഹാജരാക്കും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്