ആപ്പ്ജില്ല

പെരിയാ‍ർ സംരക്ഷണത്തിനായി വിദ്യാർത്ഥികൾ കൈകോർത്തു

ലോക നദി ദിനത്തിൽ ബോൾഗാട്ടി കവലയിൽ പെരിയാർ നദി സംരക്ഷണ സമിതിയുടെആഭി

TNN 25 Sept 2016, 11:10 pm
ലോക നദി ദിനത്തിൽ ബോൾഗാട്ടി കവലയിൽ പെരിയാർ നദി സംരക്ഷണ സമിതിയുടെ
Samayam Malayalam save periyar campaign
പെരിയാ‍ർ സംരക്ഷണത്തിനായി വിദ്യാർത്ഥികൾ കൈകോർത്തു

ആഭിമുഖ്യത്തിൽ കുടിവെള്ള സംരക്ഷണത്തിനായി സംഘടിച്ചു. വിവിധ കോളേജുകളുടെയും,
സ്കൂളുകളുടെയും,സന്നദ്ധ സംഘടനകളുടെയും പങ്കാളിത്തത്തോടെയാണ് സേവ് പെരിയാർ റിവർ എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ട് പ്രചാരണം നടന്നത്.

സിഎംആർഎൽ എന്ന കമ്പനി രാസവിഷമാലിന്യം തള്ളുന്നതിന്റെ വിവിധ ദൃശ്യങ്ങള്‍ പരിപാടിയിൽ പ്രദർശിപ്പിച്ചു. അതീവ ഗുരുതരം ആയ രാസവിഷമാലിന്യങ്ങള്‍ കുടിവെള്ള സംഭരണ മേഖലയില്‍ തുടർച്ചയായി തള്ളപെടുകയാണെന്നും അവർ കൂട്ടിച്ചേർത്തു.



എറണാകുളം ലോകോളേജിൽ നിന്നും മുപ്പതോളം നിയമ വിദ്യാർത്ഥികൾ
പ്രൊഫസർ ഗിരി ശങ്കറിന്റെ നേതൃത്വത്തിൽ ഇതിന്‍റെ ഭാഗമായി.നാൽപ്പത് ലക്ഷത്തോളം വരുന്ന എറണാകുളം നിവാസികൾ ജലത്തിനായ് ആശ്രയിക്കുന്ന പെരിയാർ നദി അനുദിനം വിഷമയമായി മാറുന്നതിന്റെ പ്രധാന കാരണങ്ങളും, പരിഹാര മാർഗ്ഗങ്ങളും ചർച്ചാവിഷയമായി. തുടർന്നും നദീജല സംരക്ഷണത്തിനായി നിലകൊള്ളുമെന്നും അവർ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്