ആപ്പ്ജില്ല

പെണ്‍കുട്ടികളെ അപമാനിക്കുന്നതെന്ന് ആരോപണം: യൂണിഫോം വിവാദത്തില്‍

സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ഉയരുന്നു

Samayam Malayalam 3 Jun 2017, 2:51 pm
കോട്ടയം: പെണ്‍കുട്ടികളെ അപമാനിക്കുംവിധമുള്ള സ്‍കൂള്‍ യൂണിഫോമിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. കോട്ടയം ഈരാറ്റുപേട്ട അരുവിത്തുറയിലെ ഒരു സ്‍കൂളിലെ യൂണിഫോമാണ് പെണ്‍കുട്ടികളെ അപമാനിക്കും വിധം രൂപകല്‍പ്പനെ ചെയ്‍തിരിക്കുന്നതെന്ന് വിമര്‍ശനം ഉയരുന്നത്.
Samayam Malayalam school authorities face ire for wrongly designing uniform
പെണ്‍കുട്ടികളെ അപമാനിക്കുന്നതെന്ന് ആരോപണം: യൂണിഫോം വിവാദത്തില്‍


ഫോട്ടോഗ്രാഫറായ സക്കറിയ പൊന്‍കുന്നം യൂണിഫോമിന്‍റെ ഫോട്ടോ തന്‍റെ ഫേസ്‍ബുക്ക് പേജില്‍ ഷെയര്‍ ചെയ്‍തതോടെയാണ് ഇത് ചര്‍ച്ചയായത്. ഇത് അരുവിത്തുറയിലുള്ള ഒരു സ്കൂളിലെ യൂണിഫോം
എന്തൊരു മ്ലേ ഛമായിട്ടാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നതെന്ന് നോക്കുക. പ്രതികരിക്കുക, എന്നായിരുന്നു സക്കറിയ ഫേസ്‍ബുക്കില്‍ കുറിച്ചത്.

യൂണിഫോം വിവാദമായതോടെ സക്കറിയയെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തി. മോശം രീതിയില്‍ ഡിസൈന്‍ ചെയ്‍ത യൂണിഫോമിന്‍റെ കാര്യം പുറത്തുകൊണ്ടുവന്നതിന് ഒരു കൂട്ടര്‍ അദ്ദേഹത്തെ അനുകൂലിച്ചപ്പോള്‍ പോസ്‍റ്റ് പിന്‍വലിക്കണമെന്നാണ് മറുവിഭാഗത്തിന്‍റെ ആവശ്യം. എന്നാല്‍ ആദ്യം യൂണിഫോം പിന്‍വലിക്കട്ടെ, അതിനുശേഷം താന്‍ വേണ്ടത് ചെയ്യാമെന്ന നിലപാടിലാണ് സക്കറിയ.



School authorities face ire for wrongly designing uniform

A school authorities in Kottayam are facing the anger on social media for designing the uniform for girls in obscure manner.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്