തിരുവനന്തപുരം: കാഞ്ഞിരംകുളം ലൂര്‍ദ്ദ് മൗണ്ട് സ്കൂളില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. അഞ്ചുബസുകള്‍ അടിച്ചുതകര്‍ത്ത സംഘം ഒരെണ്ണം കത്തിക്കുകയും ചെയ്തു. കെട്ടിടം കത്തിക്കാനും ശ്രമം നടന്നിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയോടെയാണ് സ്കൂളില്‍ ആക്രമണമുണ്ടായവിവരം പുറത്തറിയുന്നത്. കോടികളുടെ നാശനഷ്ടമാണുണ്ടായതെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. ഇന്നലെ രാത്രിയോടെയാണ് ആക്രമണം നടന്നത്.
പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ദരും വിരലടയാള സംഘവും പരിശോധന നടത്തും. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുകഴിഞ്ഞാല്‍ അക്രമസംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്രമ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.