ആപ്പ്ജില്ല

യാത്രക്കിടെ കായംകുളത്ത് സ്‌കൂട്ടറിന് തീ പിടിച്ചു

സ്‌കൂട്ടറിൽ അനിൽകുമാർ ജോലിക്ക് പോകുന്നതിനിടെയാണ് അപകടം

Samayam Malayalam 12 Nov 2018, 7:46 pm
കായംകുളം: കൃഷ്ണപുരം പനയന്നാർകാവ് ജംഗ്‌ഷന് സമീപം ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് തീപിടിച്ചു. സ്‌കൂട്ടർ യാത്രക്കാരൻ പരുക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപെട്ടു. കാപ്പിൽ കിഴക്ക് അക്ഷയ ഭവനിൽ അനിൽ കുമാറിന്റെ സ്‌കൂട്ടറാണ് അപകടത്തിൽപ്പെട്ടത്. അപകടം കണ്ട്‌ ഓടിക്കൂടിയ നാട്ടുകാർ തീയണക്കാൻ ശ്രമിച്ചെങ്കിലും സ്‌കൂട്ടർ പൂർണമായും കത്തി നശിച്ചു.
Samayam Malayalam accident


കെട്ടിട നിർമാണ തൊഴിലാളിയായ അനിൽകുമാർ ജോലിക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അനിൽ ഓടിച്ചിരുന്ന സ്‌കൂട്ടറിന്റെ പിന്നിൽ തീ പിടിച്ചത് ആദ്യം കണ്ടത് അത് വഴി സ്‌കൂൾ വിദ്യാർഥികളാണ്. പെട്ടന്ന് തന്നെ അനിൽ സ്‌കൂട്ടറിൽ നിന്ന് ചാടിയിറങ്ങിയതിനാൽ പരുക്കുണ്ടായില്ല.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്