ആപ്പ്ജില്ല

കടലാക്രമണം: ശംഖുമുഖം ബീച്ചില്‍ പ്രവേശനം വിലക്കി

ശംഖുമുഖം കടല്‍ത്തീരത്ത് കടലാക്രമണം രൂക്ഷം. വിനോദസഞ്ചാരികളും പൊതുജനങ്ങളും പ്രവേശിക്കുന്നത് വിലക്കി

Samayam Malayalam 29 May 2018, 11:16 pm
തിരുവനന്തപുരം: ശംഖുമുഖം കടല്‍ത്തീരത്ത് കടലാക്രമണം രൂക്ഷം. വിനോദസഞ്ചാരികളും പൊതുജനങ്ങളും പ്രവേശിക്കുന്നത് വിലക്കി. ശംഖുംമുഖം തീരം മുഴുവനായും കടലെടുത്ത നിലയിലാണ്. ശക്തമായ തിരകള്‍ കരയിലേക്ക് അടിച്ചുകയറുന്നുണ്ട്.
Samayam Malayalam shangumugham


കടല്‍ 15 മീറ്ററിലധികം കരയിലേക്ക് കയറി.മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ഡി.റ്റി.പി.സി സെക്രട്ടറിയെയും സുരക്ഷ ഉറപ്പാക്കാന്‍ ജില്ലാ പൊലീസ് മേധാവിയെയും ചുമതലപ്പെടുത്തിയതായും കളക്ടര്‍ അറിയിച്ചു. തീരം കടലെടുക്കുമെന്ന സാഹചര്യം കണക്കിലെടുത്താണ് ജില്ലാ കളക്ടറുടെ നടപടി. ശംഖുംമുഖം, വലിയതുറ, ബീമാപള്ളി, പൂന്തുറ പ്രദേശങ്ങളിലും തിരയടി രൂക്ഷമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്