ആപ്പ്ജില്ല

കോടതിയുടെ വാർത്താ വിലക്ക് ധിക്കരിക്കപ്പെടേണ്ടത്: സെബാസ്റ്റ്യന്‍ പോൾ

പ്രസ് ക്ലബ്ബിനും മാധ്യമസ്ഥാപനങ്ങൾക്കും വാർത്താ വിലക്കി കൊണ്ട് കോടതി നോട്ടസയച്ചിരുന്നു

TNN 5 Feb 2018, 11:18 am
കൊച്ചി: വാർത്ത വിലക്കികൊണ്ടുള്ള കരുനാഗപ്പള്ളി സബ് കോടതി നടപടി ധിക്കരിക്കപ്പെടേണ്ടതെന്ന് അഡ്വ. സെബാസ്റ്റ്യന്‍ പോൾ. ചവറ എംഎൽഎ വിജയൻ പിള്ളയുടെ മകൻ ശ്രീജിത്തിനെതിരായ വർത്തകൾക്കാണ് കോടതി വിലക്കേർപ്പെടുത്തിയത്. വാർത്തകൾക്ക് വിലക്കേർപ്പെടുത്തുന്ന നടപടികൾ സുപ്രീം കോടതി ഇടപെട്ട് തിരുത്തണമെന്നും മുതിർന്ന അഭിഭാഷകാനായ സെബാസ്റ്റ്യന്‍ പോൾ അഭിപ്രായപ്പെട്ടു.
Samayam Malayalam sebastian paul says reporting ban should be violated
കോടതിയുടെ വാർത്താ വിലക്ക് ധിക്കരിക്കപ്പെടേണ്ടത്: സെബാസ്റ്റ്യന്‍ പോൾ


കരുനാഗപ്പള്ളി സബ് കോടതിയായാലും അഹമ്മദാബാദ് ജില്ലാ കോടതിയായാലും ഭരണഘടന വിരുദ്ധമായ ഉത്തരവുകൾ നൽകുന്നത് അപലപനീയമാണ്. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വെച്ച് ഇന്ന് ബിനോയ് കോടിയേരിയും ശ്രീജിത്ത് വിജയനും ഉൾപ്പെട്ട പണമിടപാട് കേസിനെ കുറിച്ച് ദുബൈ പൗരൻ നടത്താനിരുന്ന പത്രസമ്മേളനമാണ് വിലക്കിനെ തുടർന്ന് മാറ്റിയത്. തിരുവനന്തപുരം പ്രസ് ക്ലബ്ബ് എങ്ങനെ കരുനാഗപ്പള്ളി സബ് കോടതിയുടെ കീഴിൽ വരുമെന്നും സെബാസ്റ്റ്യന്‍ പോൾ ചോദിച്ചു. പ്രസ് ക്ലബ്ബിനും മാധ്യമസ്ഥാപനങ്ങൾക്കും വാർത്താ വിലക്കി കൊണ്ട് കോടതി നോട്ടസയച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്