ആപ്പ്ജില്ല

തീപിടിത്തം: തെളിവുകൾ ഇന്ന് കോടതിയിൽ സമർപ്പിക്കും, പ്രതിഷേധവുമായി ബന്ധപ്പെട്ട് 8 കേസുകൾ

തീപിടിത്തത്തിൽ പൊതുഭരണവിഭാഗം അഡീഷണൽ സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ എപി രാജീവൻ നൽകിയ പരാതിയിൽ കേസെടുത്തിട്ടുണ്ട്. ഗസറ്റ് നോട്ടിഫിക്കേഷനുകളുടെ പകർപ്പും ഗസ്റ്റ് ഹൗസുകൾ അനുവദിച്ച മുൻകാല ഫയലുകളും നഷ്ടപ്പെട്ടിട്ടുണ്ടെന്നുമാണ് പരാതി.

Samayam Malayalam 27 Aug 2020, 10:09 am
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ശേഖരിച്ച ശാസ്ത്രീയ തെളിവുകൾ ഇന്ന് കോടതിയിൽ സമർപ്പിക്കും. പരിശോധനകൾക്കായി ഫോറൻസിക് ലാബിലേക്ക് അയക്കുന്നതിന് വേണ്ടിയാണിതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞദിവസം മൊഴി രേഖപ്പെടുത്തിയവർക്ക് പുറമെ കൂടുതൽ പേരുടെ മൊഴികളും അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തും.
Samayam Malayalam secretariat fire accident evidence submit in court today
തീപിടിത്തം: തെളിവുകൾ ഇന്ന് കോടതിയിൽ സമർപ്പിക്കും, പ്രതിഷേധവുമായി ബന്ധപ്പെട്ട് 8 കേസുകൾ


സ്ഥലത്തെ സിസിടിവി അടക്കമുളള കാര്യങ്ങളും ഇന്ന് പോലീസ് പരിശോധിക്കും. ഫോറൻസിക് ഫലം വന്നാലുടൻ അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിക്കും. അതേസമയം തീപിടിത്തത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായും റിപ്പോർട്ടുകളുണ്ട്.

Also Read: ഫയലുകള്‍ കത്തിയെന്ന് എഫ്‌ഐആര്‍; മൊഴി നല്‍കിയത് അഡീഷനല്‍ പ്രോട്ടോകോള്‍ ഓഫീസര്‍

തീപിടിത്തമുണ്ടായതിന് പിന്നാലെ ഉണ്ടായ സംഭവവികാസങ്ങളിൽ പോലീസിനെ തടഞ്ഞതിനും കൊവിഡ് മാനദണ്ഡം ലംഘിച്ച് ആളെക്കൂട്ടിയതിനും മുൻ മന്ത്രിയും എംഎൽഎയുമായ വിഎസ് ശിവകുമാറിന്‍റെ പേരിലും സെക്രട്ടറിയേറ്റ് വളപ്പിൽ കടന്നതിന് കെ സുരേന്ദ്രന്‍റെ പേരിലും ഉൾപ്പെടെ അമ്പതോളം പേർക്കമുൾപ്പെടെ കേസുകൾ രിജസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

തീപിടിത്തത്തിൽ പൊതുഭരണവിഭാഗം അഡീഷണൽ സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ എപി രാജീവൻ നൽകിയ പരാതിയിൽ കേസെടുത്തിട്ടുണ്ട്. ഗസറ്റ് നോട്ടിഫിക്കേഷനുകളുടെ പകർപ്പും ഗസ്റ്റ് ഹൗസുകൾ അനുവദിച്ച മുൻകാല ഫയലുകളും നഷ്ടപ്പെട്ടിട്ടുണ്ടെന്നുമാണ് പരാതി. തീപിടിത്തത്തില്‍ കത്തി നശിച്ചത് മുന്‍ വിജ്ഞാപനങ്ങളും അതിഥി മന്ദിരങ്ങളില്‍ മുറികള്‍ ബുക്ക് ചെയ്തതിന്റെ രേഖകളുമെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്