ആപ്പ്ജില്ല

കൊച്ചിയില്‍ സ്വർണ പണയ സ്ഥാപനത്തിൽ പൂട്ടിയിട്ട സെക്യൂരിറ്റിയെ പോലീസെത്തി മോചിപ്പിച്ചു

ഇതാണ് പതിവെന്നും ഇന്ന് ഹര്‍ത്താലായതിനാൽ നാളെ രാവിലെ മാത്രമേ തനിക്ക് പുറത്തിറങ്ങാൻ സാധിക്കുള്ളൂള്ളായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി

TNN 30 May 2017, 1:10 pm
കൊച്ചി: കൊച്ചിയില്‍ സ്വർണ പണയസ്ഥാപനത്തിൽ പൂട്ടിയിട്ട സെക്യൂരിറ്റി ജീവനക്കാരനെ പോലീസെത്തി മോചിപ്പിച്ചു. ഹര്‍ത്താല്‍ ദിനമായതിനാൽ സെക്യൂരിറ്റിക്ക് ഇന്ന് മുഴുവൻ സ്ഥാപനത്തിനുള്ളിൽ കഴിച്ചുകൂട്ടേണ്ടി വരുന്ന അവസ്ഥ പ്രദേശവാസിയാണ് പുറത്തറിയിച്ചത്. സ്വര്‍ണ പണയ സ്ഥാപനമായ എളമക്കര മണപ്പുറം ഫിനാന്‍സിലാണ് സംഭവം. രാവിലെ എത്തിയ പത്രക്കാരനാണ് മറ്റുള്ളവരെ വിവരം അറിയിച്ചത്. സ്ഥാപനത്തിലെ ജീവനക്കാരുടെ കൈയ്യിലായിരുന്നു താക്കോല്‍. അതിനാല്‍ പോലീസ് ഇടപെട്ട് എത്രയും വേഗം ജീവനക്കാരോട് സ്ഥലത്തെത്താന്‍ ആവശ്യപ്പെടുകയായിരുന്നു.
Samayam Malayalam security staff caged by employees in ernakulam
കൊച്ചിയില്‍ സ്വർണ പണയ സ്ഥാപനത്തിൽ പൂട്ടിയിട്ട സെക്യൂരിറ്റിയെ പോലീസെത്തി മോചിപ്പിച്ചു


സാധാരണ നിലയിൽ സെക്യൂരിറ്റിയെ അകത്തിട്ട് പൂട്ടിയ ശേഷമാണ് ഉദ്യോഗസ്ഥര്‍ വീട്ടിലേക്ക് മടങ്ങാറുള്ളത്. ആഴ്ചാവസാന ദിവസമായ വെള്ളിയാഴ്ച വൈകിട്ട് ജോലിക്ക് കയറിയാൽ ശനിയാഴ്ചയും ഞായറാഴ്ചയും പകലും രാത്രിയും കഴിഞ്ഞ ശേഷം മാത്രമേ സെക്യൂരിറ്റിക്ക് പുറത്ത് കടക്കാനാകൂ. ഇതാണ് പതിവെന്നും ഇന്ന് ഹര്‍ത്താലായതിനാൽ നാളെ രാവിലെ മാത്രമേ തനിക്ക് പുറത്തിറങ്ങാൻ സാധിക്കുള്ളൂള്ളായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തന്‍റെ ജോലി നഷ്ടപ്പെടുമോ എന്ന് ഭയന്നാണ് ഇദ്ദേഹം ഇക്കാര്യം മറച്ചുവെച്ചത്. സംഭവം മാതൃഭൂമി ന്യൂസാണ് പുറത്തു കൊണ്ടുവന്നത്. ഈ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

security staff caged by employees in ernakulam

elamakkara manappuram finance security staff caged by employees on ernakulam hartal day

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്