ആപ്പ്ജില്ല

ഫീസ് വര്‍ധന ആവശ്യപ്പെട്ട് സ്വാശ്രയ മെഡി. കോളേജുകള്‍ ഹൈക്കോടതിയിൽ

ഹര്‍ജി നല്‍കിയ സംഘത്തിൽ കരുണ, കണ്ണൂര്‍ മെഡിക്കൽ കോളേജുകളും

Samayam Malayalam 7 Apr 2018, 11:40 am
കൊച്ചി: ഫീസ് ഇരട്ടിയാക്കണമെന്ന ആവശ്യവുമായി സ്വാശ്രയ മെ‍ഡിക്കൽ കോളേജ് മാനേജ്മെന്‍റുകള്‍ ഹൈക്കോടതിയെ സമീപിക്കുന്നു. സംസ്ഥാനത്തെ ഇരുപതോളം കോളേജുകളാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.
Samayam Malayalam Kerala-High-Court-min


5.6 ലക്ഷം എന്ന നിലവിലെ ഫീസ് 11 ലക്ഷമാക്കണമെന്നതാണ് മാനേജ്മെന്‍റുകളുടെ ആവശ്യം. ഫീസ് വര്‍ദ്ധന ആവശ്യപ്പെട്ടവയിൽ കരുണ, കണ്ണൂര്‍ മെഡിക്കൽ കോളേജുകളുമുണ്ട്. ഫീസ് വര്‍ദ്ധന നിലവിൽ വന്നാൽ 4000 വിദ്യാര്‍ത്ഥികളെയാണ് പ്രതികൂലമായി ബാധിക്കുക.

തിങ്കളാഴ്ചയാണ് കോടതി ഹര്‍ജി പരിഗണിക്കുന്നത്. അതേസമയം, ഹര്‍ജിയിൽ കക്ഷിചേരാൻ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. എന്നാൽ ചില വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ ഒറ്റയ്ക്ക് ഹര്‍ജിയിൽ കക്ഷി ചേരാൻ ഒരുങ്ങുന്നതായി സൂചനയുണ്ട്.

ഫീസ് വര്‍ധന പാടില്ലെന്ന് സുപ്രീം കോടതിയില്‍നിന്ന് നിര്‍ദേശമില്ലെന്നും ഫീസ് നിശ്ചയിക്കാന്‍ പ്രവേശന മേല്‍നോട്ട സമിതിക്ക് അവകാശമില്ലെന്നും ചൂണ്ടിക്കാണിച്ചാണ് മാനേജ്‌മെന്റുകള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്