ആപ്പ്ജില്ല

മെഡിക്കൽ പ്രവേശനം സ്വയം നടത്താന്‍ സ്വാശ്രയ മാനേജ്‍മെന്‍റുകൾ

കൃസ്ത്യന്‍ മാനേജ്‍മെന്‍റുകള്‍ നല്‍കിയിട്ടുള്ള ഹര്‍ജി പരിഗണിച്ച ഹൈക്കോടതി വിധി തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം

TNN 25 Aug 2016, 12:04 pm
കൊച്ചി: എല്ലാ മെഡിക്കൽ സീറ്റുകളിലേക്കും സ്വന്തം നിലക്ക് പ്രവേശനം നടത്താന്‍ സ്വാശ്രയ മാനേജ്മെന്റുകൾ ഒരുങ്ങിക്കഴിഞ്ഞു. അമൃത കൽപ്പിത സര്‍വകലാശാലയടക്കം എല്ലാ സ്വാശ്രയ കോളേജുകളും നീറ്റ് റാങ്ക് പട്ടികയിൽ നിന്നു പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. കൃസ്ത്യന്‍ മാനേജ്‍മെന്‍റുകള്‍ നല്‍കിയിട്ടുള്ള ഹര്‍ജി പരിഗണിച്ച ഹൈക്കോടതി വിധി തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം.
Samayam Malayalam self financing colleges to fill medical seats on their own
മെഡിക്കൽ പ്രവേശനം സ്വയം നടത്താന്‍ സ്വാശ്രയ മാനേജ്‍മെന്‍റുകൾ


100% സീറ്റുകളും സർക്കാർ ഏറ്റെടുക്കുക, ഫീസ് ഏകീകരണവും വര്‍ദ്ധനയു പിന്‍വലിക്കുക തുടങ്ങിയ തീരുമാനങ്ങള്‍ സ്വാശ്രയ മാനേജ്മെന്റുകള്‍ക്ക് സ്വീകാര്യമല്ല. ഈ സാഹചര്യത്തിലാണ് 50 ശതമാനം സീറ്റുകള്‍ സര്‍ക്കാരിന് കൈമാറാതെ സുപ്രീം കോടതി വിധി കണക്കിലെടുത്ത് നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ മുഴുവന്‍ സീറ്റുകളിലേക്കും പ്രവേശനം നടത്താന്‍ മാനേജ്‍മെന്‍റുകള്‍ തീരുമാനിച്ചിരിക്കുന്നത്. അസോസിയേഷന്‍ തീരുമാനിച്ച ഫീസ് ഘടന അംഗീകരിക്കുന്ന നീറ്റ് റാങ്ക് പട്ടികയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കോളേജുകളുടെ വെബ്സൈറ്റുകളിലൂടെ അപേക്ഷിക്കാം. സ്വാശ്രയ കോളേജുകളില്‍ 85 ശതമാനം സീറ്റുകള്‍ക്ക് 10 മുതല്‍ 15 ലക്ഷം വരെയും എന്‍ആർഐ സീറ്റുകള്‍ക്ക്ൽ 20 ലക്ഷം രൂപയുമായിരിക്കും ഈടാക്കുകയെന്നു മാനേജ്മെന്റ് അസോസിയേഷൻ അറിയിച്ചു. അമൃത കല്‍പിത സര്‍വകലാശാലയാണ് ഈ പ്രക്രിയ അഖിലേന്ത്യാ തലത്തില്‍ അവലംബിച്ച് കഴിഞ്ഞത്.

എന്നാല്‍ ഇപ്പോഴുള്ള സംവിധാനത്തില്‍ സംസ്ഥാനതല പ്രവേശന പരീക്ഷയിലെ റാങ്ക് ജേതാക്കള്‍ക്ക് സീറ്റില്ലാതാകാനും സാധ്യതയുണ്ട്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം നാലു ക്രിസ്ത്യൻ മെഡിക്കൽ കോളജ് മാനേജുമെന്‍റുകൾ ഹൈക്കോടതിയില്‍ സമർപ്പിച്ച ഹർജി പരിഗണിച്ച ശേഷം മാത്രമായിരിക്കും എടുക്കുക. നീറ്റ് പ്രവേശനപ്പട്ടികയിൽ നിന്ന് സ്വന്തം നിലക്ക് പ്രവേശനം നടത്താൻ അനുവദിക്കണമെന്ന അപേക്ഷയാണ് ഹര്‍ജിയുടെ ഉള്ളടക്കം. സ്വാശ്രയ വിഷയങ്ങൾ പരിഗണിക്കുന്ന പ്രത്യേക ബെഞ്ച് മുമ്പാകെ മറ്റ് മെഡിക്കൽ കോളജ് മാനേജുമെന്റുകളും ഇന്ന് ഹര്‍ജി സമര്‍പിച്ചേക്കും.

കോലഞ്ചേരി, അമല, പുഷ്പഗിരി, ജൂബിലി മെഡിക്കൽ കോളേജ് മാനേജുമെന്റുകളുടെ ഹർജികളാണ് ഇപ്പോൾ ഹൈക്കോടതിയിൽ സമര്‍പിക്കപ്പെട്ടിട്ടുള്ളത്. സർക്കാർ തീരുമാനം സുപ്രീംകോടതി വിധികളുടെ ലംഘനമാണെന്നാണ് ഹർജികള്‍ ചൂണ്ടിക്കാട്ടുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്