ആപ്പ്ജില്ല

പിഎസ് ശ്രീധരന്‍ പിള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍

പിഎസ് ശ്രീധരന്‍ പിള്ളയെ ബിജെപി സംസ്ഥാന അധ്യക്ഷനായി നിയമിച്ചു. രണ്ടാം തവണയാണ് ശ്രീധരന്‍ പിള്ള സംസ്ഥാന അധ്യക്ഷ പദവിയില്‍ എത്തുന്നത്

Samayam Malayalam 31 Jul 2018, 11:29 am
തിരുവനന്തപുരം: പി.എസ് ശ്രീധരന്‍ പിള്ളയെ ബിജെപി സംസ്ഥാന അധ്യക്ഷനായി നിയമിച്ചു. രണ്ടാം തവണയാണ് ശ്രീധരന്‍ പിള്ള സംസ്ഥാന അധ്യക്ഷ പദവിയില്‍ എത്തുന്നത്. മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി നിയമിക്കപ്പെട്ട ഒഴിവിലേക്കാണ് പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ചിരിക്കുന്നത്. 'പാർട്ടിയെ വിജയത്തിലേക്ക് നയിക്കും. പാർട്ടിക്കുള്ളിൽ തർക്കങ്ങളില്ലെന്നും, ചില കുടുംബപ്രശ്നങ്ങൾ മാത്രമാണെന്നും ശ്രീധരന പിളള പ്രതികരിച്ചു. വി മുരളിധരൻ എംപിക്ക് ആന്ധ്രയുടെ സ്വതന്ത്ര ചുമതല നൽകി.
Samayam Malayalam PS-Sreesharan


സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നതിനു മുന്നോടിയായി ഡല്‍ഹിയില്‍ ദേശീയ സംഘടനാ സെക്രട്ടറി രാംലാലുമായി ശ്രീധരന്‍പിള്ള കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ആര്‍എസ്‌എസ് നേതൃത്വത്തിന്‍റെ പിന്തുണയും ശ്രീധരന്‍പിള്ളയ്ക്കാണ്. കെ.സുരേന്ദ്രനെ അധ്യക്ഷനാക്കുന്നതില്‍ ആര്‍എസ്‌എസ് നേതൃത്വം എതിര്‍പ്പറിയിച്ചിരുന്നു. രണ്ടു ദിവസത്തിനകം ശ്രീധരന്‍ പിള്ളയെ പ്രസിഡന്റായി അമിത് ഷാ പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇതിനുള്ള സന്നദ്ധത ശ്രീധരന്‍ പിള്ള നേതാക്കളെ അറിയിക്കുകയും ചെയ്തു കഴിഞ്ഞു

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്