ആപ്പ്ജില്ല

ടിപി സെന്‍കുമാര്‍ സര്‍ക്കാരിന് ഭീഷണിയല്ല: സുധാകരന്‍

സര്‍ക്കാരിനെ വെല്ലുവിളിക്കാന്‍ സെന്‍കുമാറിനെ അനുവദിക്കില്ല

TNN 1 May 2017, 7:31 pm
കോഴിക്കോട്: ഡിജിപി ടിപി സെന്‍കുമാര്‍ സര്‍ക്കാരിന് ഭീഷണിയല്ലെന്ന് മന്ത്രി ജി സുധാകരന്‍. സര്‍ക്കാരിനെ വെല്ലുവിളിക്കാന്‍ സെന്‍കുമാറിനെ അനുവദിക്കില്ലെന്നും അദ്ദേഹം കോഴിക്കോട് കുറ്റ്യാടിയിലെ ഒരു പരിപാടിയില്‍ സംസാരിക്കുമ്പോള്‍ പറഞ്ഞു.
Samayam Malayalam senkumar not a threat to government sudhakaran
ടിപി സെന്‍കുമാര്‍ സര്‍ക്കാരിന് ഭീഷണിയല്ല: സുധാകരന്‍


കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുവേണ്ടി വോട്ടു പിടിക്കാന്‍ ശ്രമിച്ചയാളാണ് സെന്‍കുമാര്‍. തന്നെ കള്ളക്കേസില്‍ കുടുക്കാനും ശ്രമിച്ചിട്ടുണ്ട്. ഇതിനാല്‍ മാത്രം സെന്‍കുമാര്‍ മോശക്കാരനാണെന്ന് പറയാനാകില്ല. എങ്കിലും സുപ്രീം കോടതി കരുതുംപോലെ അത്ര മാന്യനൊന്നുമല്ല സെന്‍കുമാര്‍. കോടതിവിധിയുടെ മറവില്‍ സര്‍ക്കാരിനെ കളങ്കപ്പെടുത്താന്‍ ശ്രമിച്ചാല്‍ അതിനെതിരെ സര്‍ക്കാരിന് കോടതിയെ സമീപിക്കാനുള്ള അധികാരമുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ച് ഐഎഎസ് എടുത്തപോലെയാണ് സെന്‍കുമാര്‍ പെരുമാറുന്നതെന്ന് മന്ത്രി പരിഹസിച്ചു. നാടിനുവേണ്ടി ത്യാഗം ചെയ്‍ത പിണറായി വിജയനാണ് കേരളത്തിന്‍റെ മുഖ്യമന്ത്രി. സെന്‍കുമാര്‍ എന്ത് ത്യാഗമാണ് നാടിനുവേണ്ടി ചെയ്‍തതെന്നും സുധാകരന്‍ ചോദിച്ചു.

Senkumar not a threat to government: Sudhakaran

Minister G Sudhakaran said that DGP TP Senkumar is not a threat to the state government.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്