ആപ്പ്ജില്ല

എടിഎം തകരാറാണെങ്കില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കില്ല: എസ്ബിഐ

എടിഎമ്മുകളുടെ യന്ത്രത്തകരാര്‍ മൂലം ഇടപാടുകൾ സാധ്യമായില്ലെങ്കിൽ ചാര്‍ജ് ഈടാക്കില്ലെന്ന്

TNN 13 Jan 2017, 11:54 am
കൊച്ചി: എടിഎമ്മുകളുടെ യന്ത്രത്തകരാര്‍ മൂലം ഇടപാടുകൾ സാധ്യമായില്ലെങ്കിൽ ചാര്‍ജ് ഈടാക്കില്ലെന്ന് എസ്ബിഐ വക്താവ്.
Samayam Malayalam service charge will not be charged if transaction undone due to atms error
എടിഎം തകരാറാണെങ്കില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കില്ല: എസ്ബിഐ


നിലവിൽ ബാലന്‍സ് പരിശോധിക്കുന്നതും മിനി സ്റ്റേറ്റ്‌മെന്റ് എടുക്കുന്നതുമെല്ലാം എടിഎം ഇടപാടായാണ് കണക്കാക്കുന്നത്. എന്നാല്‍ യന്ത്രത്തകരാര്‍ മൂലം പണം ലഭിക്കാതെ വന്നാലോ ഉദ്ദേശിച്ച തുക എടിഎമ്മിനു തരാന്‍ കഴിയാതിരുന്നാലും ഇടപാടായി കണക്കില്‍ കൂട്ടില്ല.

എസ്ബിഐ ഗ്രൂപ്പിലെ എല്ലാ ബാങ്കുകള്‍ക്കും ഇതേ വ്യവസ്ഥ ബാധകമാണ്.

മാസത്തില്‍ അഞ്ച് തവണ എടിഎം ഉപയോഗത്തിന് സര്‍വീസ് ചാര്‍ജ് ഇല്ല. അത് കഴിഞ്ഞുള്ള ഓരോ ഇടപാടിന് 23 രൂപ വീതം ഈടാക്കും.

Service charge will not be charged if transaction undone due to ATM's error.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്