ആപ്പ്ജില്ല

ചെയ്ത് പോയ തെറ്റിന് എല്ലാവരും ക്ഷമിക്കണം : പ്രതി ജോണി

മലയാറ്റൂര്‍ സെന്‍റ് തോമസ് പള്ളിയിലെ ഫാ. സേവ്യര്‍ തേലക്കാട്ടിന്‍റെ കൊലപാതകത്തിലേക്കു നയിച്ചത് നിമിഷ നേരത്തെ ചേതോവികാരമായിരുന്നുവെന്ന് അറസ്റ്റിലായ പ്രതി ജോണി

TNN 3 Mar 2018, 5:10 pm
കൊച്ചി: മലയാറ്റൂര്‍ സെന്‍റ് തോമസ് പള്ളിയിലെ ഫാ. സേവ്യര്‍ തേലക്കാട്ടിന്‍റെ കൊലപാതകത്തിലേക്കു നയിച്ചത് നിമിഷ നേരത്തെ ചേതോവികാരമായിരുന്നുവെന്ന് അറസ്റ്റിലായ പ്രതി ജോണി. എല്ലാവരും ക്ഷമിക്കണം. ആത്മാര്‍ത്ഥതയോടെ ജോലി ചെയ്തിരുന്നതാണ്. സസ്പെന്‍ഷന്‍റെ പേരില്‍ ആ സമയത്തു തോന്നിയ വികാരം കൊണ്ടു ചെയ്തുപോയതാണ്, പോലീസ് സ്റ്റേഷനില്‍ വച്ച്‌ ജോണി കൈകൂപ്പി പറഞ്ഞു.
Samayam Malayalam sexton who murdered priest in malayattoor lands in police net
ചെയ്ത് പോയ തെറ്റിന് എല്ലാവരും ക്ഷമിക്കണം : പ്രതി ജോണി


കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയ ജോണിയെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.15 ഓടെ മലയാറ്റൂര്‍ മലയിലെ ഒന്നാം സ്ഥലത്തിനു സമീപം വനത്തിനുള്ളില്‍ നിന്നാണു പോലീസ് പിടികൂടിയത്.റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിനെയാണ് ജോണി ഇന്നലെ ഉച്ചയോടെ കുത്തിയത്. കുത്തിയശേഷം ജോണി വനത്തിലേക്ക് ഓടി രക്ഷപ്പെട്ട ജോണിക്കായി പൊലീസ് ശക്തമായ തിരച്ചില്‍ നടത്തിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്