തിരുവനന്തപുരം: ലോ അക്കാദമി പ്രിൻസിപ്പലിനെ മാറ്റും എന്ന് മാനേജ്മെന്റ് എഴുതി നല്കി എന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എം.വിജിന് മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ നടന്ന ചർച്ചയിലാണ് രേഖ മൂലമുല്ല ഉറപ്പ് മാനേജ്മെന്റ് നൽകിയത്. ലക്ഷ്മി നായർക്ക് പകരം വൈസ് പ്രിൻസിപ്പലിന് ചാർജ്ജ് നൽകുന്നതായി മാനേജ്മെന്റ് അറിയിച്ചു. ഉറപ്പ് ലഭിച്ചതിനാൽ എസ്എഫ്ഐ സമരം പിൻവലിക്കുന്നു എന്ന് വിജിൻ വ്യക്തമാക്കി.
അഞ്ച് വർഷത്തേക്ക് അധ്യാപികയായി പോലും ലക്ഷ്മി നായർ കോളജിൽ പ്രവേശിക്കില്ല എന്നും മാനേജ്മെന്റ് എഴുതി നൽകിയെന്ന് വിജിൻ പറഞ്ഞു. വിദ്യാർത്ഥികളോട് സമരത്തിന്റെ പേരില്‍ നടപടി സ്വീകരിക്കില്ലെന്നും മാനേജ്മെന്റില്‍ നിന്ന് ഉറപ്പ് വാങ്ങി.
SFI proccured word from management on Lakshmy Nair's resignation