ആപ്പ്ജില്ല

കതിരൂര്‍ മനോജ് വധക്കേസ് സിബിഐ കോടതിയിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി

TNN 7 Mar 2017, 4:57 pm
ന്യൂഡല്‍ഹി: കതിരൂര്‍ മനോജ് വധക്കേസിന്‍റെ വാദം എറണാകുളത്തെ സിബിഐ കോടതിയിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. കേസ് തലശ്ശേരി സെഷന്‍സ് കോടതിയിലാണ് നടക്കേണ്ടതെന്നുള്ള സംസ്ഥാനത്തിന്‍റെ ആവശ്യം കോടതി തള്ളിയത് സര്‍ക്കാരിന് തിരിച്ചടിയായി.
Samayam Malayalam shift kathiroor manoj murder case to cbi court supreme court
കതിരൂര്‍ മനോജ് വധക്കേസ് സിബിഐ കോടതിയിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി


നേരത്തേ സര്‍ക്കാരിന്‍റെ ആവശ്യം അംഗീകരിച്ച കേരള ഹൈക്കോടതി വിധിക്കെതിരെ സിബിഐ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ വിധി. അഴിമതി നിരോധനനിയമപ്രകാരമുള്ള കേസുകള്‍ മാത്രമാണ് സിബിഐ കോടതിയില്‍ നടക്കേണ്ടതെന്നും ക്രിമിനല്‍ കേസുകള്‍ ഏത് കോടതിയുടെ പരിധിയിലാണോ ആ കോടതിയിലാണ് നടക്കേണ്ടതെന്നുമാണ് സംസ്ഥാനസര്‍ക്കാര്‍ വാദിച്ചത്. ഇതു തള്ളിയ കോടതി വാദം സിബിഐ കോടതിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടു.

2014 സെപ്റ്റംബര്‍ ഒന്നിനാണ് ആര്‍എസ്എസ് കണ്ണൂര്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആയിരുന്ന കതിരൂര്‍ മനോജ് കൊല്ലപ്പെട്ടത്. പി ജയരാജന്‍ അടക്കമുള്ള സിപിഎം പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍.

Shift Kathiroor Manoj murder case to CBI court: Supreme Court

In a big blow to Kerala government, the Supreme Court, on Tuesday, ordered to shift Kathiroor Manoj murder case to CBI court in Ernakulam.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്