ആപ്പ്ജില്ല

വാരാപ്പുഴ പീഡനക്കേസില്‍ ശോഭാ ജോണിന് കഠിന തടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പെൺവാണിഭ സംഘത്തിന് കൈമാറിയ...

TNN 22 Aug 2017, 3:11 pm
കൊച്ചി: വരാപ്പുഴ ലൈംഗിക പീഡനക്കേസുകളിലെ ആദ്യകേസില്‍ ശോഭാ ജോണിന് 18 വര്‍ഷം കഠിന തടവ്. മറ്റൊരു പ്രതി കേണല്‍ ജയരാജന്‍ നായര്‍ക്ക് 11 വര്‍ഷം തടവും ലഭിച്ചു.
Samayam Malayalam shobha john sentenced to rigorous imprisonment
വാരാപ്പുഴ പീഡനക്കേസില്‍ ശോഭാ ജോണിന് കഠിന തടവ്


തടവ് ശിക്ഷയ്ക്ക് പുറമെ ഒരുലക്ഷത്തി പതിനൊന്നായിരം രൂപ പിഴയും ശോഭ ജോണ്‍ ഒടുക്കണം. 2011-ല്‍ കൊച്ചി വരാപ്പുഴ സ്വദേശിയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പെണ്‍വാണിഭസംഘത്തിന് വില്‍ക്കുകയും വിവിധയിടങ്ങളില്‍വച്ച് പീഡ‍ിപ്പിക്കുകയും ചെയ്‍തെന്നാണ് കേസ്.

വാരാപ്പുഴ പീഡനവുമായി ബന്ധപ്പെട്ട് 32 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പെണ്‍വാണിഭ സംഘത്തിന്‍റെ ഇടനിലക്കാരിയാണ് ശോഭ ജോണ്‍ എന്ന് തെളിഞ്ഞു. ഇതേ കേസില്‍ മൂന്നു പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. ഒരു പ്രതി വിചാരണക്കാലയളവില്‍ മരണപ്പെടുകയും ചെയ്‍തു.

Shobha John sentenced to rigorous imprisonment

Varappuzha sex racket case accused Shobha John gets rigorous imprisonment of 18 years.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്