ആപ്പ്ജില്ല

ശ്രീജിത്ത് കരയേണ്ടിയിരുന്നത് സിപിഎമ്മിന് മുന്നിൽ: ശോഭ സുരേന്ദ്രൻ

രഹന ഫാത്തിമ കോടിയേരിയുടെ മകന്റെ രണ്ടാം ഭാര്യയെന്ന് ശോഭ സുരേന്ദ്രൻ

Samayam Malayalam 22 Oct 2018, 8:08 pm
തിരുവനന്തപുരം: ശബരിമല നടയിൽ ഐജി എസ്.ശ്രീജിത്ത് അയ്യപ്പന് മുന്നിൽ കരഞ്ഞതിനെ വിമർശിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ശ്രീജിത്ത് കരയേണ്ടിയിരുന്നത് സിപിഎം പാർട്ടിയുടെ കണ്ണൂർ ലോബിക്ക് മുന്നിലായിരുന്നുവെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു.
Samayam Malayalam shobha surendran


കോടിയേരി ബാലകൃഷ്ണന്റെ മകന്റെ രണ്ടാം ഭാര്യയാണ് രഹന ഫാത്തിമയെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു. ശബരിമല കയറാൻ ശ്രമിച്ച രഹന ഫാത്തിമ ഐജി ശ്രീജിത്തിന്റെ സുഹൃത്താണ്. കോടിയേരിയുടെ മകന്റെ രണ്ടാം ഭാര്യയും ഐജി ശ്രീജിത്തിന്റെ സുഹൃത്തുമായ രഹന ഫാത്തിമ ശബരിമല കയറാൻ പോലീസിനെ ഉപയോഗിച്ചുവെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്