മട്ടന്നൂർ: എടയന്നൂരിൽ കൊല്ലപ്പെട്ട യൂത്ത് കോണ്ഗ്രസ് നേതാവ് എസ്.പി. ഷുഹൈബി(29)ന്റെ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് പോലീസ് ഒരു വാഹനം കൂടി കസ്റ്റഡിയിലെടുത്തു. ജിജിൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ആൾട്ടോ കാറാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
മുൻപ് ഷുഹൈബിനെ വെട്ടിക്കൊല്ലാനായി പ്രതികൾ എത്തിയ വാഗണാർ കാർ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇനിയും കൂടുതൽ പേർ പിടിയിലാകാനുണ്ടെന്നാണു പോലീസ് നൽകുന്ന സൂചന.