ആപ്പ്ജില്ല

ശുഹൈബ് വധം: സിബിഐ അന്വേഷണത്തിന് ഹൈക്കോടതി സ്റ്റേ

ഈ മാസം 23 ന് സർക്കാർ നൽകിയ ഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കും

Samayam Malayalam 14 Mar 2018, 12:09 pm
കൊച്ചി: ശുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി സ്റ്റേ. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. സിബിഐ അന്വേഷണം ആവശ്യമില്ലെന്നും കേസിൽ പോലീസ് നടത്തുന്ന അന്വേഷണം കാര്യക്ഷമമാണെന്നും ചൂണ്ടിക്കാട്ടി സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ച് നടപടി.കേസിൽ വിശദമായ വാദം കേൾക്കുന്നത് ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി താത്കാലിക സ്റ്റേ ഉത്തരവിട്ടത്. നേരത്തെ ശുഹൈബിന്‍റെ മാതാപിതാക്കൾ നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് കെമാൽ പാഷ അധ്യക്ഷനായ ബെഞ്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
Samayam Malayalam shuhaib murder stay issued on cbi investigation
ശുഹൈബ് വധം: സിബിഐ അന്വേഷണത്തിന് ഹൈക്കോടതി സ്റ്റേ


ഈ മാസം 23 ന് സർക്കാർ നൽകിയ ഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കും. അത് വരെയാണ് സിബിഐ അന്വേഷണം കോടതി സ്റ്റേ ചെയ്തത്. കേസ് അന്വേഷണം കാര്യക്ഷമമായി പുരോഗമിക്കുമ്പോൾ സിബിഐ അന്വേഷണം അനുചിതമാണെന്ന് സർക്കാർ ഹർജിയിൽ പറഞ്ഞിരുന്നു. പ്രതികളെ തിരിച്ചറിയുകയും 11 പേരെ കേസിൽ പിടി കൂടുകയും ചെയ്തു. ആയുധങ്ങളും വാഹങ്ങങ്ങളും പോലീസ് പിടിച്ചെടുത്തു. സിബിഐ അന്വേഷണത്തിന് ഉത്തരവിടുമ്പോൾ സർക്കാർ വ്യക്തമാക്കാനുള്ള അവസരം കോടതി നൽകിയിരുന്നില്ല. ശുഹൈബ് കൊല്ലപ്പെട്ട് 48 മണിക്കൂറിനകം പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്