ആപ്പ്ജില്ല

ശുഹൈബിനെ കൊന്നത് താലിബാൻ മോഡലിൽ: ഉമ്മൻ ചാണ്ടി

ഈ കൊലപാതകങ്ങൾക്കെതിരെ ഇത് വരെ ശക്തമായ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല

TNN 16 Feb 2018, 5:17 pm
കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിനെ താലിബാൻ മോഡലിലാണ് വധിച്ചതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പത്തോളം രാഷ്ട്രീയ കൊലപാതകങ്ങളാണ് ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം കണ്ണൂരിലുണ്ടായതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഈ കൊലപാതകങ്ങൾക്കെതിരെ ഇത് വരെ ശക്തമായ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
Samayam Malayalam shuhaib was killed in taliban murder says oommen chandy
ശുഹൈബിനെ കൊന്നത് താലിബാൻ മോഡലിൽ: ഉമ്മൻ ചാണ്ടി


ശുഹൈബ് കൊല്ലപ്പെടുന്നതിന് മുൻപ് ടിപി വധക്കേസിലെ പ്രതികൾ പരോൾ ലഭിച്ച് പുറത്ത് വന്നിരുന്നു. ശുഹൈബിനെതിരെ സിപിഎം കൊലവിളി നടത്തുകയും മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തിരുന്നെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി. കേരളത്തിൽ പൊലീസിന് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്നില്ല. ആർഎംപി നേതാകകളെയും സിപിഎം ആക്രമിക്കുന്നുവെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്