ആപ്പ്ജില്ല

'ഒരു അപ്പന്റെ സ്ഥാനത്തുനിന്നാണ് ഞാന്‍ മൊഴി കൊടുത്തത്, എന്റെ കുഞ്ഞിന് നീതികിട്ടി:'; പ്രധാന സാക്ഷി രാജു

മൊഴിമാറ്റുവാൻ തന്നെ അവർ പീഡിപ്പിക്കുകയും പണം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ഇതിനൊന്നും താൻ വഴങ്ങിയില്ലെന്നും മാധ്യമങ്ങളോട് രാജു പ്രതികരിച്ചു.

Samayam Malayalam 22 Dec 2020, 1:30 pm
കോട്ടയം: അഭയ കേസിലെ വിധിയില്‍ സന്തോഷവാനാണെന്ന് കേസിലെ മുഖ്യസാക്ഷി അടയ്ക്കാ രാജു എന്ന് വിളിക്കുന്ന രാജു. വിധി വന്നതിന് ശേഷം മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു രാജുവിന്റെ പ്രതികരണം വന്നിരിക്കുന്നത്.
Samayam Malayalam Sister Abhaya
ഫയൽ ചിത്രം


Also Read : 28 വര്‍ഷങ്ങള്‍ക്ക് ശേഷം സിസ്റ്റർ‍ അഭയക്ക് നീതി; കൊലക്കുറ്റം കണ്ടെത്തിയതായി കോടതി

എന്റെ കുഞ്ഞിന് നീതി കിട്ടി. പെറ്റുവളര്‍ത്തിയ കുഞ്ഞുങ്ങളെ കാണാതാവുന്ന അവസ്ഥ ഓര്‍ത്തുനോക്കൂ. എനിക്ക് നാലു മക്കളുണ്ട്. അഭയയുടെ മാതാപിതാക്കള്‍ ഇന്ന് ജീവിച്ചിരിപ്പില്ല. ആ കുടുംബത്തിന്റെ വേരറ്റു. അവളുടെ അപ്പന്റെ സ്ഥാനത്തുനിന്നാണ് ഞാന്‍ മൊഴി കൊടുത്തത്. എന്റെ കുഞ്ഞിന് നീതി കിട്ടി.

മൊഴി മാറ്റാന്‍ തനിക്ക് ഒരുപാട് പണം വാഗ്ദാനം വന്നിരുന്നു. എന്നാല്‍ താന്‍ വഴങ്ങിയില്ല. ഇപ്പോഴും മൂന്നു സെന്റ് കോളനിയിലാണ് താനും ഭാര്യയും കഴിയുന്നത്. ഇവിടെ എന്റെ പെണ്‍മക്കളുണ്ട്. ചുറ്റുവട്ടത്ത് ഒരുപാട് പെണ്‍കുട്ടികളുണ്ട്. അവരില്‍ ഒരാള്‍ കാണാതായാല്‍ മാതാപിതാക്കള്‍ക്കുണ്ടാകുന്ന വേദന ഓര്‍ത്തുനോക്കൂ എന്നാണ് അടയ്ക്കാ രാജു പറഞ്ഞു.

നാട്ടിലെ ചെറുകിട മോഷ്ടാവായ രാജു മോഷണത്തിനായി മഠത്തിലെ തെങ്ങില്‍ കയറിയപ്പോഴാണ് വൈദികര്‍ രണ്ടു പേര്‍ മഠത്തിനുള്ളിലേക്ക് കയറിപ്പോയത് കണ്ടത്. രാജുവിന്റെ മൊഴിയാണ് കേസിൽ ഏറെ നിര്‍ണായകമായത്.

Also Read : വൈദികരുടെ ലൈംഗിക ബന്ധം; കോടാലിക്കൈ കൊണ്ട് കൊലപാതകം; ഞെട്ടിച്ച നാര്‍ക്കോ അനാലിസിസ് വീഡിയോ

ആദ്യഘട്ടത്തിൽ അഭയയുടെ കൊലപാതകം തന്റെ തലയിൽ വച്ചുകെട്ടുവാൻ ശ്രമം നടന്നിരുന്നു. ക്രൂരമായ ശാരീരിക പീഡനങ്ങളും ഏറ്റുവാങ്ങിയിരുന്നു. എസ്പി മൈക്കിളിന്റെ നേതൃത്വത്തിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ടതായി ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. കുറ്റം ഏറ്റാൽ വീടും ഭാര്യയ്ക്ക് ജോലിയും ഉദ്യോഗസ്ഥര്‍ വാഗ്ദാനം ചെയ്തുവെന്നും രാജു പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്