ആപ്പ്ജില്ല

ലിഗയുടെ മരണം: അന്വേഷണത്തിൽ തൃപ്തിയെന്ന് സഹോദരി

ഡിജിപി ലോക്നാഥ് ബെഹ്റയുമായി സഹോദരി ഇൽസി കൂടിക്കാഴ്ച നടത്തി

Samayam Malayalam 26 Apr 2018, 4:35 pm
തിരുവനന്തപുരം: ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട ലാത്വിയൻ വനിത ലിഗയുടെ മരണത്തെപ്പറ്റിയുള്ള നിലവിലെ പോലീസ് അന്വേഷണത്തിൽ തൃപ്തിയുണ്ടെന്ന് സഹോദരി ഇൽസി സ്രൊമേൻ. ഡിജിപി ലോക്നാഥ് ബെഹ്റയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഇവരുടെ പ്രതികരണം.
Samayam Malayalam liga2


കോവളം തിരുവല്ലത്തിനു സമീപം കണ്ടെത്തിയ മൃതദേഹം ലിഗയുടേതാണെന്ന് സ്ഥിരീകരിച്ചിരുന്നു. നേരത്തെ ലിഗയുടെ ഭര്‍ത്താവും സഹോദരിയും മൃതദേഹം തിരിച്ചറിഞ്ഞിരുന്നു.

മൃതദേഹം കണ്ടെത്തിയ പ്രദേശത്തെ കഞ്ചാവ്, ചീട്ടുകളി സംഘങ്ങളെ ചുറ്റിപ്പറ്റി പോലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്