ആപ്പ്ജില്ല

എസ്എൻസി ലാവ്‌ലിൻ കേസ്: കൂടുതൽ സമയം ആവശ്യപ്പെട്ട് സിബിഐ ഇന്ന് സുപ്രീം കോടതിയിൽ

കൂടുതൽ രേഖകൾ ഹാജരാക്കാൻ സമയം വേണമെന്ന സിബിഐയുടെ ആവശ്യം കോടതി പരിഗണിക്കുമെന്നാണ് റിപ്പോർട്ട്. കേസ് രണ്ടാഴ്‌ചത്തേക്ക് മാറ്റിവെച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്

Samayam Malayalam 16 Oct 2020, 8:03 am
ന്യൂഡൽഹി: എസ്എൻസി ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. കൂടുതൽ രേഖകൾ ഹാജരാക്കാൻ സമയം വേണമെന്നതിനാൽ കേസ് രണ്ടാഴ്‌ചത്തേക്ക് മാറ്റിവെക്കണമെന്ന് സിബിഐ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. സിബിഐയുടെ ആവശ്യം കോടതി പരിഗണിക്കുമെന്നാണ് റിപ്പോർട്ട്.
Samayam Malayalam മുഖ്യമന്ത്രി പിണറായി വിജയൻ. Photo: TOI
മുഖ്യമന്ത്രി പിണറായി വിജയൻ. Photo: TOI


Also Read: യുഡിഎഫിന്റെ ജീവനാഡി അറ്റു; കാപ്പൻ പോകില്ല; സീറ്റ് ചർച്ച പിന്നീട്

ഈ മാസം എട്ടിന് കേസിൽ വാദം കേട്ട് കോടതി നിലപാട് ശക്തമാക്കിയിരുന്നു. രണ്ട് കോടതികൾ വെറുതെ വിട്ട കേസാണിതെന്നും സിബിഐക്ക് പറയാനുള്ളത് കുറിപ്പാമായി സമർപ്പിക്കണമെന്ന് ജസ്‌റ്റിസ് യുയു ലളിത് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കിയിരുന്നു.

കേസിൽ ഇനി വാദം കേൾക്കുമ്പോൾ ശക്തമായ വാദമുഖങ്ങളുമായി എത്തണമെന്നും കോടതി പറഞ്ഞു. ഈ സാഹചര്യത്തിലാണ് കേസ് രണ്ടാഴ്‌ചത്തേക്ക് മാറ്റിവെക്കണമെന്ന ആവശ്യം സിബിഐ മുന്നോട്ട് വെക്കുന്നത്. കേസിൽ ശക്തമായ വസ്‌തുതകൾ ഉൾപ്പെടുന്ന കുറിപ്പ് കോടതിക്ക് സമർപ്പക്കുമെന്ന് സിബിഐക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചിരുന്നു.

Also Read: ശബരിമല: പ്രതിദിനം 250 ഭക്തർക്ക് പ്രവേശനം; കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധം

2017ലാണ് പിണറായി വിജയൻ, കെ മോഹനചന്ദ്രൻ, എ ഫ്രാൻസിസ് എന്നിവരെ വിചാരണ കോടതിയും ഹൈക്കോടതിയും മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. ഇവർക്കെതിരെ കുറ്റപത്രം റദ്ദാക്കിയ വിചാരണ കോടതി നടപടി 2017 ഓഗസ്റ്റ് 23നാണ് ഹൈക്കോടതി ശരിവച്ചത്. 2017 ഒക്ടോബറിലാണ് ലാവ്‍ലിൻ അഴിമതിക്കേസ് സുപ്രീംകോടതിയിലെത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്