ആപ്പ്ജില്ല

Aaruni Kurup: ടിക് ടോക്കിലെ കൊച്ചുമിടുക്കിയുടെ വേർപാടിൽ മനംനൊന്ത് സോഷ്യൽ മീഡിയ

കഴിഞ്ഞ വർഷം ജൂണിലാണ് ആരുണിയുടെ അച്ഛൻ സനോജ് സൗദിയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. കുട്ടിക്ക് എന്ത് പനിയാണ് ബാധിച്ചതെന്ന് സ്ഥിരീകരിക്കാൻ ആരോഗ്യവകുപ്പിന് ഇനിയും കഴിഞ്ഞിട്ടില്ല.

Samayam Malayalam 27 Jul 2019, 11:18 am
കൊല്ലം: പനി ബാധിച്ച് ടിക് ടോക് താരമായിരുന്ന നാലാം ക്ലാസുകാരി മരിച്ചു. കണ്ണനല്ലൂർ ചേരിക്കോണം രമ്യയിൽ സനോജ് സോമരാജന്റെയും അശ്വതി സനോജിന്റെയും ഏക മകളാണ് മരിച്ച ആരുണി എസ്. കുറുപ്പ്. ആരുണിയുടെ അച്ഛൻ ഒരു വർഷം മുൻപ് സൗദിയിൽ വെച്ചുണ്ടായ അപകടത്തിൽ മരിച്ചിരുന്നു.
Samayam Malayalam Aaruni cms


അരുണി പനി ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരിച്ചത്. പനിയെ തുടർന്ന് തലച്ചോറിലുണ്ടായ അണുബാധയാണ് ആരുണിയുടെ മരണത്തിനിടയാക്കിയത്. ഏഴുകോൺ ശ്രീ ശ്രീ അക്കാദമിയിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അരുണി. കഴിഞ്ഞ ഞായറാഴ്ചയാണ് ആരുണിയെ പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തിങ്കളാഴ്ച പനിയും അസ്വസ്ഥതകളും കടുത്തതോടെ കൊട്ടിയത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് ആരുണിയെ മാറ്റി. പിന്നീട് കൊട്ടിയത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് ആരുണിയെ മാറ്റി. എന്നാൽ, അവിടെ വെച്ചും പനി കുറയാതെ വന്നതോടെ തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് ആരുണി മരിച്ചത്.

ആരുണിക്ക് എന്ത് പനിയാണ് ബാധിച്ചതെന്ന് കണ്ടെത്താൻ ആരോഗ്യവകുപ്പിന് ഇത് വരെ കഴിഞ്ഞിട്ടില്ല. എച്ച് 1 എൻ 1 പനിയാണ് കുട്ടിക്ക് ബാധിച്ചതെന്നാണ് നിഗമനം. ആരുണിയുടെ തൊണ്ടയിലെ സ്രവമെടുത്ത് വിശദമായ പരിശോധനക്കായി ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.

ടിക് ടോക് വീഡിയോകളിലൂടെ സോഷ്യൽ മീഡിയയുടെ മനം കവർന്ന താരമായിരുന്നു ആരുണി. വിദേശത്ത് നിന്നുൾപ്പെടെ നിരവധി പേർ ആരുണിയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി. ഭർത്താവിന്റെ മരണത്തിന് ശേഷം അശ്വതിക്ക് ആകെയുണ്ടായിരുന്ന ആശ്വാസമായിരുന്നു മകൾ ആരുണി. എന്നാൽ, ആകസ്മികമായുണ്ടായ മകളുടെ വേർപാട് അശ്വതിയെ ഏറെ തളർത്തി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്