ആപ്പ്ജില്ല

'ആരോ​ഗ്യകേരളം പദ്ധതിയിൽ നാല് പേർക്ക് ജോലി വാങ്ങി നൽകി'; സരിതയുടെ ഫോൺ സംഭാഷണം പുറത്ത്

ആരോ​ഗ്യകേരളം പദ്ധതിയിൽ നാല് പേർക്ക് ജോലി വാങ്ങിയെന്ന് വ്യക്തമാക്കുന്ന സരിത എസ് നായരുടെ ഫോണ്‍ സംഭാഷമാണ് പുറത്തുവന്നത്. ശബ്‌ദരേഖ പുറത്തുവന്ന സാഹചര്യത്തിൽ സരിത ഇതുവരെ പ്രതികരിച്ചിട്ടില്ല

Samayam Malayalam 8 Feb 2021, 11:54 am

ഹൈലൈറ്റ്:

  • സരിത എസ് നായരുടെ ഫോണ്‍ സംഭാഷം പുറത്തുവന്നു.
  • ആരോഗ്യകേരളം പദ്ധതിയിൽ നാല് പേർക്ക് ജോലി വാങ്ങി നൽകി.
  • രാഷ്‌ട്രീയക്കാരും ഉദ്യോഗസ്ഥരുമാണ് സഹായിച്ചെന്ന് സരിത.

ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam സരിത എസ് നായർ. Photo:  THE ECONOMIC TIMES
സരിത എസ് നായർ. Photo: THE ECONOMIC TIMES
തിരുവനന്തപുരം: ആരോഗ്യകേരളം പദ്ധതിയിൽ നാല് പേർക്ക് ജോലി വാങ്ങി നൽകിയെന്ന് വ്യക്തമാക്കുന്ന സരിത എസ് നായരുടെ ഫോണ്‍ സംഭാഷണം പുറത്തുവന്നു. അരുൺ എന്ന വ്യക്തിയുമായി സരിത സംസാരിക്കുന്നതിൻ്റെ ശബ്‌ദരേഖയാണ് മാധ്യമങ്ങൾ പുറത്തുവിട്ടത്.
Also Read: ലക്ഷ്യം തെരഞ്ഞെടുപ്പ്? ട്വൻ്റി 20യിൽ അംഗത്വമെടുത്തത് ഒരു ലക്ഷം പേർ, കണക്കുകൾ പുറത്തുവിട്ടു

നാല് പേർക്ക് താൻ ജോലി വാങ്ങി നൽകിയെന്നും രാഷ്‌ട്രീയക്കാരും ഉദ്യോഗസ്ഥരുമാണ് സഹായം നൽകുന്നതെന്നും ഫോൺ സംഭാഷണത്തിൽ സരിത വ്യക്തമാക്കുന്നുണ്ട്. ജോലി ലഭിക്കുന്നവരും കുടുംബവും പാർട്ടിക്കൊപ്പം നിൽക്കുമെന്നാണ് കരുതുന്നത്. നിയമനം പിൻവാതിൽ മുഖേനെയുള്ളതാണെന്നും സരിത പറയുന്നുണ്ട്.

നാല് പേർക്കാണ് ആരോഗ്യകേരളത്തിൽ ജോലി വാങ്ങി നൽകിയത്. പിൻവാതിൽ നിയമനങ്ങൾ സംബന്ധിച്ച വാർത്തകൾ പുറത്തുവരുന്നതിനാൽ സൂക്ഷിച്ചാണ് ചെയ്യുന്നത്. ഓഫീസിലെ സ്റ്റാഫുകളില്‍ ഒരോ ദിവസം ഓരോരുത്തരാണ് വരുന്നത്. പിഎസ്‌സി എഴുതി കയറുകയല്ലല്ലോ എന്നും സരിത ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്.

Also Read: കാരണം കർഷക സമരമോ? ട്വിറ്റര്‍ ഇന്ത്യ പബ്ലിക് പോളിസി ഡയറക്ടര്‍ രാജിവച്ചു, മഹിമ കൗളിൻ്റെ രാജി സ്ഥിരീകരിച്ച് കമ്പനി

അതേസമയം, ഫോൺ സംഭാഷണം പുറത്തുവന്നതിൽ സരിത പ്രതികരണം നടത്തിയിട്ടില്ല. സരിതയ്‌ക്കെതിരെ തൊഴിൽ തട്ടിപ്പ് കേസ് നിലനിൽക്കുമ്പോഴാണ് ഫോൺ സംഭാഷണങ്ങൾ പുറത്തുവരുന്നത്. പൊതുമേഖല സ്ഥാപനത്തിൽ ജോലി വാഗ്‌ദാനം ചെയ്‌ത് സരിതയും സംഘവും 11 ലക്ഷം രൂപ തട്ടിയെടുത്തെന്ന് നെയ്യാറ്റിൻകര സ്വദേശി പരാതി നൽകിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്