ആപ്പ്ജില്ല

അഞ്ച് ലക്ഷം ഡോസ് വാക്സിൻ ഇന്നെത്തിക്കും; ക്ഷാമത്തിന് താത്കാലിക പരിഹാരം

കുത്തിവയ്പ്പ് നിലച്ചിരിക്കുന്ന തിരുവനന്തപുരം ജില്ലയിലേക്ക് 40,000 ജോസ് ലഭിക്കും. മറ്റ് ജില്ലകളിലേക്കും ഇതിന് ആനുപാദികമായാണ് വാക്സിൻ ലഭിക്കുക.

Samayam Malayalam 28 Jul 2021, 8:17 am
തിരുവനന്തപുരം: കൊവിഡ് വാക്സിൻ ക്ഷാമത്തിന് പരിഹാരമായി ഇന്ന് അഞ്ച് ഡോസ് വാക്സിൻ സംസ്ഥാനത്തേക്ക് എത്തിക്കും. അതേസമയം, മിക്ക ജില്ലകളിലും സര്‍ക്കാര്‍ കേന്ദ്രങ്ങളിൽ ഇന്ന് കുത്തി വയ്പ്പ് ഉണ്ടാകില്ല. ഇന്നലെ തിരുവനന്തപുരം, കൊല്ലം, കണ്ണൂർ ജില്ലകളിൽ സൗജന്യ വാക്സിൻ വിതരണം പൂര്‍ണമായും നിലച്ചിരുന്നു.
Samayam Malayalam vaccination
വാക്സിനേഷൻ


കൊവിഷീൽഡ് വാക്സിനാണ് എറണാകുളത്തേക്ക് എത്തുന്നത്. നാളെയോടെ മറ്റ് ജില്ലകളിലേക്ക് വിതരണം ചെയ്യും. രണ്ട് ദിവസമായി കുത്തിവയ്പ്പ് നിലച്ചിരിക്കുന്ന തിരുവനന്തപുരം ജില്ലയിലേക്ക് 40,000 ജോസ് ലഭിക്കും. മറ്റ് ജില്ലകളിലേക്കും ഇതിന് ആനുപാദികമായാണ് വാക്സിൻ ലഭിക്കുക.

ഓണത്തിന് മുൻപ് കൂടുതൽ വാക്സിൻ നൽകണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ വാക്സിൻ ലഭിക്കുന്ന പക്ഷം പ്രതിദിനം നാല് ലക്ഷം ഡോസ് വാക്സിന്‍ നൽകാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമെന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്ത് തന്നെ കടുത്ത ആശങ്ക ഉയര്‍ത്തിക്കൊണ്ട് കേരളത്തിൽ പ്രതിദിന കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നതാണ്. ഇന്നലെ 22,000ത്തിലധികം രോഗബാധ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് തന്നെ ഏറ്റവും ഉയര്‍ന്ന കണക്കാണ് കേരളത്തിലേത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്