ആപ്പ്ജില്ല

ഗള്‍ഫില്‍ നിന്നും സംസ്ഥാനത്തേക്ക് എത്തിയതില്‍ എട്ടു പേരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി

വിമാനത്താവളത്തിൽ സജ്ജമാക്കിയ റാപ്പിഡ് ടെസ്‌റ്റ് പരിശോധനകൾക്ക് ശേഷമാണ് യാത്ര ആരംഭിച്ചത്. 181 പേരടങ്ങുന്ന സംഘമാണ് കൊച്ചിയിലെത്തിയത്. ഇവരിൽ 16 പേർ അടിയന്തര ചികിത്സ ആവശ്യമായവരാണ്.

Samayam Malayalam 8 May 2020, 7:42 am
കൊച്ചി։ നാളുകള്‍ നീണ്ട കാത്തിരിപ്പിന് ഒടുവില്‍ പ്രവാസികള്‍ തിരികെ എത്തി. അബുദാബിയില്‍ നിന്നും കൊച്ചിയിലേക്കുള്ള ആദ്യ സംഘമാണ് വ്യാഴാഴ്ച രാത്രിയോടെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്.
Samayam Malayalam some indian expats from gulf are move to quarantine centres
ഗള്‍ഫില്‍ നിന്നും സംസ്ഥാനത്തേക്ക് എത്തിയതില്‍ എട്ടു പേരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി


Also Read : COVID-19 Live Page: കുവൈത്തില്‍ രണ്ട് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

തിരികെ എത്തുന്ന പ്രവാസികളെ പരിശോധിക്കുന്നതിന് തെര്‍മല്‍ സ്കാനിങ്ങ് മറ്റ് പരിശോധനയും ഉള്‍പ്പടെ പൂര്‍ത്തിയാക്കിയ ശേഷമാണ് യാത്രക്കാരെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്. ഇത്തരത്തില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച എട്ട് പേരെ ഐസലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരിക്കുകയാണ്.

അബുദാബിയില്‍ നിന്നും കൊച്ചിയിലെത്തിയ യാത്രക്കാരില്‍ അഞ്ചു പേരേയും ദുബായില്‍ നിന്നും കരിപ്പൂരേക്ക് എത്തിയ മൂന്ന് പേരെയുമാണ് ഇത്തരത്തില്‍ ഐസൊലേഷന്‍ വാര്‍‍ഡിലേക്ക് മാറ്റിയത്. കൊച്ചിയിലുള്ളവരെ ആലുവ ജില്ലാ ആശുപത്രിയിലേക്കും കോഴിക്കോട് എത്തിയവരില്‍ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും മറ്റ് രണ്ട് പേരെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്കുമാണ് മാറ്റിയിരിക്കുന്നത്. എന്നാല്‍ രോഗ ലക്ഷണങ്ങള്‍ കാണിച്ചവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നയേ പുറത്തുവരു.

49 ഗര്‍ഭിണികളും നാല് കുട്ടികളും അടക്കം 181 പേരടങ്ങുന്ന സംഘമാണ് വ്യാഴാഴ്ച രാത്രി കൊച്ചിയില്‍ എത്തിയത്. ഇത് കൂടാതെ അടിയന്തര ചികിത്സ ആവശ്യമായ 16 പേരും ഇന്നലെ വിമാനത്തിലുണ്ടായിരുന്നു. ഇവരെ സ്വകാര്യവാഹനങ്ങളിലും ടാക്സികളിലുമായി വീടുകളിലേക്ക് അയച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Also Read : പ്രവാസികളുമായി രണ്ട് വിമാനങ്ങളും കേരളത്തിലെത്തി; എത്തിയത് 363 പേർ

അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യയുടെ IX 452 വിമാനമാണ് 181 പ്രവാസികളുമായി ആദ്യം യാത്ര തിരിച്ചത്. വിമാനത്താവളത്തിൽ സജ്ജമാക്കിയ റാപ്പിഡ് ടെസ്‌റ്റ് പരിശോധനകൾക്ക് ശേഷമാണ് യാത്രക്കാരെ വിമാനത്തിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ ആർക്കും രോഗബാധ സ്ഥിരീകരിച്ചിരുന്നില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്