ആപ്പ്ജില്ല

സൗമ്യ വധം: ഗോവിന്ദച്ചാമിക്കെതിരെ തെളിവ് ആവശ്യപ്പെട്ട് സുപ്രീം കോടതി

സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്കെതിരെ തെളിവ് എവിടെയെന്ന് സുപ്രീംകോടതി.

TNN 8 Sept 2016, 2:04 pm
ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്കെതിരെ തെളിവ് എവിടെയെന്ന് സുപ്രീംകോടതി. ഗോവിന്ദച്ചാമി സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടതിന് തെളിവ് എവിടെയെന്ന് കോടതി ചോദിച്ചു. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗോവിന്ദച്ചാമി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ ചോദ്യം.
Samayam Malayalam soumya murder sc asks for more evidence against govindachami
സൗമ്യ വധം: ഗോവിന്ദച്ചാമിക്കെതിരെ തെളിവ് ആവശ്യപ്പെട്ട് സുപ്രീം കോടതി


സൗമ്യ ട്രെയിനില്‍ നിന്നും ചാടി എന്നാണ് കേസിലെ സാക്ഷിമൊഴികൾ. ഊഹാപോഹങ്ങള്‍ കോടതിക്കുമുന്നില്‍ പറയരുതെന്നും കോടതി നിര്‍ദേശിച്ചു.

സൗമ്യ മാനഭംഗത്തിനിരയായെന്ന് കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അതേസമയം, തലയ്ക്കേറ്റ പരുക്കാണ് സൗമ്യയുടെ മരണകാരണമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനാൽ സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടതാണോ അതോ സൗമ്യ ട്രെയിനില്‍ നിന്നു ചാടിയതാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

എന്നാല്‍ ഇക്കാര്യത്തില്‍ പ്രോസിക്യൂഷനു മറുപടിയുണ്ടായില്ല. അഡ്വ.ബി.എ. ആളൂരാണ് ഹര്‍ജിക്കാരനായ ഗോവിന്ദച്ചാമിക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്.

English Summary:

Soumya murder case: Supreme Court lammed the prosecution for not presenting enough evidence against Govindachamy.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്