ആപ്പ്ജില്ല

സ്വന്തമായി രഹസ്യാന്വേഷണ വിഭാഗമില്ല, സ്വപ്നയെ പറ്റി അറിയാൻ കഴിഞ്ഞില്ല; പ്രതിപക്ഷ പ്രമേയത്തിനെതിരെ സ്പീക്കർ

മാധ്യമ വാർത്തകളുടെ മാത്രം അടിസ്ഥാനത്തിൽ സഭയിൽ ഇങ്ങനെയൊരു പ്രമേയം കൊണ്ടുവരുന്നത് യുക്തിസഹമല്ല. പ്രതിപക്ഷത്തിന്‍റേത് രാഷ്ട്രീയ ആരോപണം മാത്രമാണെന്നും സ്പീക്കർ ശ്രീരാമകൃഷ്ണൻ

Samayam Malayalam 21 Jan 2021, 9:43 am

ഹൈലൈറ്റ്:

  • തനിക്ക് സ്വന്തമായി രഹസ്യാന്വേഷണ വിഭാഗമില്ല
  • താൻ തെറ്റൊന്നും ചെയ്തിട്ടില്ല
  • പ്രതിപക്ഷത്തിന്‍റേത് രാഷ്ട്രീയ ആരോപണം മാത്രം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam p sreeramakrishnan
പി ശ്രീരാമകൃഷ്ണൻ. PHOTO: p sreeramakrishnan/Facebook
തിരുവനന്തപുരം: സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രതിപക്ഷ പ്രമേയം നിയസഭ ഇന്ന് ചർച്ച ചെയ്യും. സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകളിൽ ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പ്രതിപക്ഷം നോട്ടീസ് നൽകിയത്. അതേസമയം പ്രതിപക്ഷ പ്രമേയത്തിനെതിരെ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ രംഗത്തെത്തി. പ്രതിപക്ഷ പ്രമേയം യുക്തിക്ക് നിരക്കാത്തതാണെന്നാണ് അദ്ദേഹത്തിന്‍റെ വാക്കുകൾ.
'സ്പീക്കർ എന്ന നിലയിൽ തനിക്ക് സ്വന്തമായി രഹസ്യാന്വേഷണ വിഭാഗമില്ല. അതിനാൽ സ്വപ്നയെ പറ്റി അറിയാൻ കഴിഞ്ഞില്ല. സ്വപ്നയോട് സൗഹാർദ്ദപരമായാണ് പെരുമാറിയത്. അതിനെ ദുർവ്യാഖ്യാനം ചെയ്യേണ്ട കാര്യമില്ല. താൻ തെറ്റൊന്നും ചെയ്തിട്ടില്ല,' പി ശ്രീരാമകൃഷ്ണൻ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

Also Read : 'അമേരിക്കൻ തലപ്പത്തേക്ക് തങ്ങളിൽ ഒരാളുടെ മകള്‍'; കമല ഹാരിസിന്റെ സത്യപ്രതിജ്ഞ ആഘോഷമാക്കി തമിഴ്നാട് ഗ്രാമങ്ങള്‍

മാധ്യമ വാർത്തകളുടെ മാത്രം അടിസ്ഥാനത്തിൽ സഭയിൽ ഇങ്ങനെയൊരു പ്രമേയം കൊണ്ടുവരുന്നത് യുക്തിസഹമല്ലെന്നും സ്പീക്കർ പറഞ്ഞു. പ്രതിപക്ഷത്തിന്‍റേത് രാഷ്ട്രീയ ആരോപണം മാത്രമാണ്. ഇത് അവതരിപ്പിക്കുന്നതിന് മുൻപ് ആരോപണങ്ങളെക്കുറിച്ച് വ്യക്തത തേടാമായിരുന്നെന്നും തന്നോട് ചോദിക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ പ്രമേയത്തിന്മേൽ രണ്ട് മണിക്കൂർ ആയിരിക്കും ചർച്ച നടക്കുക. ഈ സമയം ഡെപ്യൂട്ടി സ്പീക്കറാകും സഭ നിയന്ത്രിക്കുക. ഭരണ പ്രതിപക്ഷ അംഗങ്ങളുടെ പ്രസംഗത്തിന് ശേഷം സ്പീക്കർ മറുപടി നൽകും. പിന്നീട് പ്രമേയം വോട്ടിനിട്ട് തള്ളുകയാകും ചെയ്യുക.

ആന്തരികാവയവങ്ങള്‍ ചുരുങ്ങിയ നിലയിൽ: മുണ്ടക്കയത്ത് 80കാരന്റെ മരണം പട്ടിണി കിടന്നെന്ന് സൂചന

ഇതിന് മുൻപ് രണ്ട് സ്പീക്കർമാർക്കെതിരെയാണ് സഭയിൽ പ്രമേയം ചർച്ചയ്ക്ക് വന്നത്. വക്കം പുരുഷോത്തമനും, എസി ജോസിനും എതിരെയായിരുന്നു ഇത്. രണ്ട് പ്രമേയങ്ങളും വോട്ടിനിട്ട് തള്ളിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്