ആപ്പ്ജില്ല

എല്ലില്ലാത്ത നാവു കൊണ്ട് തന്റെ മുട്ടിന്‍കാലിന്‍റെ ബലം ആരും അളക്കണ്ട: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

സര്‍ക്കാര്‍ ഏജന്‍സി അന്വേഷിച്ച് കണ്ടെത്തി കേസുമായി മുന്നോട്ടുപോകണമെന്ന് പറഞ്ഞാല്‍ കേസെടുക്കാന്‍ പറ്റില്ലെന്ന് പറയാനാകുമോ- സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

Samayam Malayalam 18 Apr 2020, 12:44 pm
തിരൂര്‍: തനിക്കെതിരെ കേസെടുക്കാനായി വിജിലന്‍സിന് അനുമതി നല്‍കിയത് സ്പീക്കര്‍ക്ക് മുഖ്യമന്ത്രിയെ കണ്ടാല്‍ മുട്ടിടിക്കുന്നത് കൊണ്ടാണെന്ന കെ എം ഷാജി എംഎല്‍എയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. എല്ലില്ലാത്ത നാവു കൊണ്ട് തന്റെ മുട്ടിന്‍കാലിന്റെ ബലം ആരും അളക്കണ്ടെന്നും താനാ സംസ്‌കാരം പഠിച്ചിട്ടില്ലെന്നുമാണ് സ്പീക്കര്‍ പറഞ്ഞത്. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു സ്പീക്കര്‍.
Samayam Malayalam Sreeramakrishnan


Also Read: COVID-19 Live: രാജ്യത്ത് 991 പുതിയ കൊവിഡ് കേസുകൾ; 24 മണിക്കൂറിനിടെ 43 മരണം

'കേസിന്റെ ഗുണദോഷത്തെ കുറിച്ചോ മികവിനെ കുറിച്ചോ പരിശോധിക്കേണ്ട ബാധ്യതയോ ഉത്തരവാദിത്തമോ ഇല്ല. നിയമത്തെ നിയമത്തിന്റെ വഴിക്ക് പോകാന്‍ അനുവദിക്കുകയാണ് വേണ്ടത്. നാവിന് എല്ലില്ലാ എന്നുള്ളത് കൊണ്ട് എന്തും വിളിച്ചു പറയുന്ന രീതി താന്‍ സ്വീകരിക്കാറില്ല', സ്പീക്കര്‍ പ്രതികരിച്ചു.

'സ്പീക്കറുടെ നടപടികളെ വിവാദങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കുന്നത് ആശ്വാസ്യമല്ല. അത് സഭയോടുള്ള അവഗണനയാണ്. ഇത്തരം ബാലിശവും അപക്വവുമായ കെ എം ഷാജിയുടെ പേരെടുത്തു പറയാതെ സ്പീക്കര്‍ വിമര്‍ശിച്ചു.

Also Read: കേരളത്തില്‍ ഏപ്രില്‍ 24 നു ശേഷം ഉണ്ടായേക്കാവുന്ന ഇളവുകളും നിയന്ത്രണങ്ങളും? എവിടെയെല്ലാം?

' കേസിന്റെ കണ്‍ഫ്യൂഷനെ കുറിച്ചോ അതിന്റെ നടപടിക്രമങ്ങളെ കുറിച്ചോ കേസിന്റെ മെറിറ്റിനോ കുറിച്ചോ പരിശോധിക്കേണ്ട ഉത്തരവാദിത്തമോ ബാധ്യതയോ സ്പീക്കര്‍ക്കില്ല. പൊതുപ്രവര്‍ത്തകരുടെ അഴിമതിനിരോധന നിയമപ്രകാരം മന്ത്രിമാര്‍ക്കെതിരെ കേസെടുക്കണമെങ്കില്‍ ഗവര്‍ണറുടെ അനുമതി വേണം. എംഎല്‍എമാര്‍ക്കെതിരെ കേസെടുത്ത് മുന്നോട്ട് പോകണമെങ്കില്‍ സ്പീക്കറുടെ അനുമതി വേണം. സ്പീക്കര്‍ അതല്ലാതെ എന്ത് ചെയ്യും. സര്‍ക്കാര്‍ ഏജന്‍സി അന്വേഷിച്ച് കണ്ടെത്തി കേസുമായി മുന്നോട്ടുപോകണമെന്ന് പറഞ്ഞാല്‍ കേസെടുക്കാന്‍ പറ്റില്ലെന്ന് പറയാനാകുമോ. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങുതടിയായി നില്‍ക്കലല്ല സ്പീക്കറുടെ ജോലി. നിയമത്തെ നിയമത്തിന്റെ വഴിക്ക് പോകാനനുവദിക്കണം', സ്പീക്കര്‍ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്