ആപ്പ്ജില്ല

മിഷേലിന്റെ ഫോണ്‍ കണ്ടെത്താന്‍ തിരച്ചിൽ- വീഡിയോ

മിഷേലിന്റെ മൊബൈല്‍ഫോണ്‍ കണ്ടെടുക്കുന്നതിന് കൊച്ചി കായലില്‍ മുങ്ങല്‍ വിദഗ്ധരെ...

TNN 20 Mar 2017, 12:44 pm
കൊച്ചി: കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ മിഷേലിന്റെ മൊബൈല്‍ഫോണ്‍ കണ്ടെടുക്കുന്നതിന് കൊച്ചി കായലില്‍ മുങ്ങല്‍ വിദഗ്ധരെ ഉപയോഗിച്ച് തിരച്ചില്‍ നടത്തുന്നു. തിങ്കളാഴ്ച രാവിലെയാണ് കായലില്‍ തിരച്ചില്‍ നടത്തിയത്.
Samayam Malayalam special crime branch searches for mishels mobile
മിഷേലിന്റെ ഫോണ്‍ കണ്ടെത്താന്‍ തിരച്ചിൽ- വീഡിയോ


ഗോശ്രീ പാലത്തില്‍ നിന്ന് മിഷേല്‍ കായലില്‍ ചാടിയെന്നു കരുതുന്ന ഭാഗത്താണ് തിരച്ചില്‍ നടത്തുന്നത്. മൊബൈൽ ഫോണിനും ബാഗിനും വേണ്ടിയാണ് തിരച്ചിൽ. ബോൾഗാട്ടിയും വല്ലാർപാടവും ബന്ധിപ്പിക്കുന്ന രണ്ടാമത്തെ ഗോശ്രീ പുതിയ പാലത്തിന് താഴെയായിട്ടാണ് പരിശോധന പുരോഗമിക്കുന്നത്.



ആഴം കൂടിയ ഈ ഭാഗത്ത് മൊബൈല്‍ഫോണ്‍ കായലില്‍ വീണാല്‍ കണ്ടെടുക്കുക എളുപ്പമാവില്ല. ഒഴുക്കുള്ളതിനാല്‍ ഫോണ്‍ വീണ സ്ഥലത്തു തന്നെ കാണാനും സാധ്യത കുറവാണ്. എങ്കിലും ഈ കേസില്‍ ഒരു സാധ്യതയും വിട്ടുകളയേണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുകളില്‍ നിന്ന് ലഭിച്ചിരിക്കുന്ന നിര്‍ദേശം.



മിഷേല്‍ പള്ളിയില്‍ നിന്ന് പുറത്തിറങ്ങിയശേഷം ഗോശ്രീ ഭാഗത്തേക്ക് എങ്ങനെ എത്തിയെന്നതിനെകുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. നാല് കിലോമീറ്ററിലേറെ നടന്നുവന്നതായി കരുതുന്നില്ലെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. കേസിൽ കസ്റ്റഡിയിലുള്ള ക്രോണിനെ തെളിവെടുപ്പിനായി ഛത്തീസ്ഗഡില്‍ കൊണ്ടുപോവാനുള്ള നീക്കം സുരക്ഷാകാരണങ്ങളാല്‍ ക്രൈംബ്രാഞ്ച് ഉപേക്ഷിച്ചതായാണു സൂചന.

എന്നാല്‍, ക്രോണിനെ കൂടാതെ അന്വേഷണസംഘത്തിലുള്ള ഉദ്യോഗസ്ഥരെ ഛത്തീസ്ഗഡില്‍ അയച്ച് പ്രതി ജോലിചെയ്ത സ്ഥാപനത്തില്‍ ഉടൻ പരിശോധന നടത്തും. ഇതിനായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഉടന്‍ ഛത്തീസ്ഗഡിലേക്കു തിരിക്കും. ക്രോണിനെ അടുത്ത ദിവസം തന്നെ ഇയാളുടെ വീട്ടില്‍ കൊണ്ടുപോയി തെളിവെടുപ്പു നടത്താനും തീരുമാനിച്ചിട്ടുണ്ട്. നേരത്തേ ലോക്കല്‍ പോലിസ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി മൊഴിയെടുത്തവരില്‍ നിന്ന് ക്രൈംബ്രാഞ്ച് വീണ്ടും മൊഴിയെടുക്കുന്നുണ്ട്.



Special Crime Branch searches for Mishel's mobile

Crime branch assigns divers to search forMishel Shaji's missing mobile under goshree bridge.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്