ആപ്പ്ജില്ല

സോളാര്‍ അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം

ഡിജിപി രാജേഷ് ദിവാൻ്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം.

TNN 11 Oct 2017, 11:57 am
തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിൽ കേസ് അന്വേഷിക്കാൻ പ്രത്യേകസംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നോര്‍ത്ത് സോണ്‍ ഡിജിപി രാജേഷ് ദിവാന്‍റെ നേതൃത്വത്തിലായിരിക്കും അന്വേഷണം.
Samayam Malayalam special investigation team for solar case
സോളാര്‍ അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം


സോളാര്‍ കേസിൽ പുതിയ പരാതികളോ തെളിവുകളോ ലഭിച്ചാൽ അന്വേഷിക്കുമെന്നും പിണറായി വിജയൻ അറിയിച്ചു. ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ അന്വേഷണസംഘത്തെ സ്വാധീനിച്ചതായും റിപ്പോര്‍ട്ടിൽ പറയുന്നു. കേസ് അന്വേഷിച്ച മുൻ അന്വേഷണസംഘത്തെ പൂര്‍ണ്ണമായും ഒഴിവാക്കി. അന്വേഷണഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സോളാര്‍ കമ്മീഷൻ റിപ്പോര്‍ട്ട് ആറുമാസത്തിനുള്ളിൽ നിയമസഭയിൽ വെയ്ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

SIT to investigate Solar case

A special investigation team led by North zone DGP Rajesh Divan will investigate Solar case

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്