ആപ്പ്ജില്ല

സംസ്ഥാനത്തെ ട്രാൻസ്ജെൻഡര്‍ വിദ്യാര്‍ത്ഥികൾക്ക് കോളേജുകളിൽ പ്രത്യേക സംവരണം

ട്രാൻസ്ജെൻഡര്‍ വിഭാഗത്തിന് ഉന്നത വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിൽ മികച്ച അവസരങ്ങൾ ലഭ്യമാക്കുക എന്നതാണ് ഈ തീരുമാനം ലക്ഷ്യമിടുന്നത്.

Samayam Malayalam 4 Jul 2018, 11:10 am
തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിൽ ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്ക് പ്രത്യേക സംവരണം ഏര്‍പ്പെടുത്തി. ഉപരിപഠനത്തിന് അധിക സീറ്റ് അനുവദിക്കാനാണ് സർക്കാർ തീരുമാനം. സർവകലാശാലകളിലെ എല്ലാ കോഴ്സുകളിലേക്കും രണ്ട് സീറ്റ് ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്ക് പ്രവേശനം അനുവദിച്ചു.
Samayam Malayalam സംസ്ഥാനത്തെ ട്രാൻസ്ജെൻഡര്‍ വിദ്യാര്‍ത്ഥികൾക്ക് കോളേജുകളിൽ പ്രത്യേക സംവരണം
സംസ്ഥാനത്തെ ട്രാൻസ്ജെൻഡര്‍ വിദ്യാര്‍ത്ഥികൾക്ക് കോളേജുകളിൽ പ്രത്യേക സംവരണം


സംസ്ഥാനത്തെ എല്ലാ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും ഇവർക്ക് സീറ്റ് ഉറപ്പാക്കാനും സര്‍ക്കാരിന്‍റെ പ്രത്യേക നിർദേശമുണ്ട്. സംവരണ സീറ്റുകളിലേക്ക് ട്രാൻസ്ജെൻഡറുകൾ പ്രവേശനം നേടിയില്ലെങ്കിൽ ആ സീറ്റ് ഒഴിഞ്ഞ് തന്നെ കിടക്കും. ട്രാൻസ്ജെൻഡര്‍ വിഭാഗത്തിന് ഉന്നത വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിൽ മികച്ച അവസരങ്ങൾ ലഭ്യമാക്കുക എന്നതാണ് ഈ തീരുമാനം ലക്ഷ്യമിടുന്നത്.

സംസ്ഥാനത്തെ മൂന്ന് ട്രാൻസ്ജെൻഡര്‍ വിദ്യാര്‍ത്ഥികളായ പ്രവീണ്‍ നാഥ്(പാലക്കാട്), തീര്‍ത്ഥ(എറണാകുളം), ദയ ഗായത്രി(അങ്കമാലി) എന്നിവര്‍ ഒന്നിച്ച് സംസ്ഥാന സോഷ്യൽ ജസ്റ്റിസ് വിഭാഗത്തിന് കോളേജ് തലത്തിൽ ട്രാൻസ്ജെൻഡറുകൾക്ക് പ്രത്യേക സംവരണം ആവശ്യപ്പെട്ടുകൊണ്ട് നിവേദനം സമര്‍പ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് ഈ നടപടി എന്നതാണ് ശ്രദ്ധേയം.

ഇവര്‍ മൂവരും എറണാകുളം മഹാരാജാസ് കോളേജിൽ ഉന്നത പഠനത്തിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും മെറിറ്റ് മുൻഗണനയിൽ ഇവര്‍ക്ക് അഡ്മിഷൻ കിട്ടിയിരുന്നില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്