ആപ്പ്ജില്ല

കേന്ദ്രത്തിന് 10 കോടിയും കേരളത്തിന് 3 കോടിയും; കൊവിഡ് പ്രതിരോധത്തിന് സഹായഹസ്തവുമായി അമൃതാനന്ദമയി

കൊറോണ വരുമെന്ന് മൂന്ന് വര്‍ഷം മുമ്പേ അറിയാമായിരുന്നെന്ന അവകാശവാദവുമായി അമൃതാനന്ദമയി കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ധനസഹായവുമായി അമൃതാനന്ദമയി എത്തിയിരിക്കുന്നത്.

Samayam Malayalam 13 Apr 2020, 1:31 pm
കൊച്ചി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സഹായഹസ്തവുമായി അമൃതാനന്ദമയി മഠം. കേന്ദ്ര സര്‍ക്കാരിന് 10 കോടിയും സംസ്ഥാന സര്‍ക്കാരിന് 3 കോടി രൂപയുമാണ് നല്‍കുന്നത്. കൊവിഡ്- 19 നെ പ്രതിരോധിക്കുന്നതിനും രോഗവ്യാപനം മൂലം ശാരീരികമായോ മാനസികമായോ സാമ്പത്തികമായോ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുന്നതിനും വേണ്ടിയാണ് ധനസഹായമെന്ന് അമൃതാനന്ദമയി മഠം അറിയിച്ചു.
Samayam Malayalam Amritanandamayi PTI


Also Read: COVID-19 LIVE:മഹാരാഷ്ട്ര സർക്കാർ ലോക്ക് ഡൗൺ ഏപ്രിൽ 30 വരെ നീട്ടി

ധനസഹായത്തിനു പുറമെ കൊവിഡ്- 19 രോഗികള്‍ക്ക് കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് സൗജന്യ ചികിത്സ നല്‍കുമെന്നും മഠം അറിയിച്ചു. ലോകം മുഴുവനും കരയുകയും വേദന അനുഭവിക്കുകയും ചെയ്യുന്ന ഈ അവസരത്തില്‍ വലിയ വേദനയുണ്ട്. ഈ മഹാമാരിയില്‍ മരിച്ചവരുടെ ആത്മശാന്തിയ്ക്കും അവരുടെ ബന്ധുമിത്രാദികളുടെ സമാധാനത്തിനും ലോകശാന്തിയ്ക്കും ഈശ്വരകൃപയ്ക്കും വേണ്ടി നമുക്കൊരുമിച്ച് പ്രാര്‍ത്ഥിക്കാമെന്നും അമൃതാനന്ദമയി പറഞ്ഞു.

Also Read: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 9000 കടന്നു, മരണസംഖ്യ 308, 24 മണിക്കൂറിനിടെ 35 മരണങ്ങള്‍

കൊവിഡ് മഹാമാരിയും അതിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളും മൂലം മാനസികസമ്മര്‍ദ്ദവും വിഷാദവും മറ്റു മാനസിക വെല്ലുവിളികളും അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി അമൃത സര്‍വ്വകലാശാലയും അമൃത ആശുപത്രിയും ചേര്‍ന്ന് ഒരു മാനസികാരോഗ്യ ടെലിഫോണ്‍ സഹായകേന്ദ്രം ആരംഭിച്ചിട്ടുണ്ട്. അമൃത വിശ്വദീപത്തിന്റെ നേതൃത്വത്തില്‍ കുറഞ്ഞ ചിലവിലുള്ള മുഖാവരണങ്ങള്‍, ഗൗണുകള്‍, വെന്റിലേറ്ററുകള്‍, അതിവേഗം തയ്യാറാക്കാവുന്ന ഐസോലേഷന്‍ വാര്‍ഡുകള്‍, മെഡിക്കല്‍ മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജനം ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍, ക്വാറന്റൈനിലുള്ള രോഗികളെ വിദൂരനിരീക്ഷണം ചെയ്യുന്നതിനായുള്ള സാങ്കേതിക വിദ്യകള്‍ എന്നിവ ഒരുക്കുന്നതിനായി വിവിധമേഖലകളില്‍ നിന്നുള്ള വിദഗ്ധരുടെ ഒരു സംഘം ഗവേഷണം ചെയ്തു വരുന്നുണ്ട്.

Also Read: കൊവിഡ്: മരണം 1.14 ലക്ഷം കടന്നു, രോഗബാധിതരുടെ എണ്ണം 19 ലക്ഷത്തിലേക്ക്, മുന്നില്‍ അമേരിക്ക

കൊറോണ വരുമെന്ന് മൂന്ന് വര്‍ഷം മുമ്പേ അറിയാമായിരുന്നെന്ന് അമൃതാനന്ദമയി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്