ആപ്പ്ജില്ല

BJP Yuva Morcha: പ്രസംഗം പ്രചരിപ്പിച്ചതിനെതിരെ ശ്രീധരൻ പിള്ള

വാക്കുകൾ വളച്ചൊടിച്ചെന്ന് ശ്രീധരൻ പിള്ള

Samayam Malayalam 5 Nov 2018, 5:22 pm
തിരുവനന്തപുരം: യുവമോർച്ചാ സമ്മേളനത്തിനിടെ നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ പുറത്തു വിട്ടതിനെതിരെ ശ്രീധരൻ പിള്ള. ശബരിമല നട അടക്കുന്നത് സംബന്ധിച്ച് തന്ത്രി താനുമായി ചർച്ച നടത്തിയിരുന്നുവെന്നാണ് ശ്രീധരൻ പിള്ള വെളിപ്പെടുത്തിയത്. തന്റെ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ പുറത്തു വിട്ടതിലൂടെ സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ശ്രീധരൻ പിള്ള ആരോപിച്ചു.
Samayam Malayalam sreedharan pillai


ശബരിമലയെ തകർക്കാൻ സിപിഎം ശ്രമിക്കുകയാണെന്ന് ശ്രീധരൻ പിള്ള ആരോപിച്ചു. തന്ത്രി താനുമായി കേസിന്റെ കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. താനും തന്ത്രിയും കോടതിയലക്ഷ്യക്കേസിൽ കൂട്ടുപ്രതികളാണ്. താൻ പറഞ്ഞത് കൊണ്ടല്ല സ്ത്രീ പ്രവേശനമുണ്ടായാൽ നട അടക്കുമെന്ന് തന്ത്രി തീരുമാനമെടുത്തതെന്നും ശ്രീധരൻ പിള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ശബരിമലയിലെ സാഹചര്യം മുൻ നിർത്തി താൻ ഉദ്ദേശിച്ചത് ജനസേവനത്തിനുള്ള സുവർണാവസരമാണിത് എന്നായിരുന്നുവെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി. യുവമോർച്ചാ പ്രവർത്തകർക്ക് അത്തരത്തിൽ ഒരു ആഹ്വാനമാണ് യോഗത്തിൽ നൽകിയത്. എന്നാൽ തന്റെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടെന്ന് ശ്രീധരൻ പിള്ള ആരോപിച്ചു. യുവമോർച്ചാ സമ്മേളനത്തിലെ തന്റെ പ്രസംഗം അപ്പോൾ തന്നെ സാമൂഹ്യമാധ്യമങ്ങളിൽ തത്സമയം പ്രക്ഷേപണം ചെയ്തിരുന്നു, അതെ ദൃശ്യങ്ങൾ അടുത്ത ദിവസം വലിയ വാർത്തയായി നൽകുന്നതിൽ അർത്ഥമില്ലെന്നും ശ്രീധരൻ പിള്ള വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അടിയന്തരാവസ്ഥക്ക് ശേഷം ആദ്യമായി അതിന് സമാനമായാണ് ശബരിമലയിൽ മാധ്യമങ്ങളെ വിലക്കിയതെന്ന് ശ്രീധരൻ പിള്ള കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. എന്നാൽ, മാധ്യമങ്ങൾ തന്റെ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്ത് വിട്ട നടപടി അംഗീകരിക്കാൻ ആവില്ലെന്ന് ശ്രീധരൻ പിള്ള പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്