ആപ്പ്ജില്ല

കേരള സര്‍ക്കാരിനെ വലിച്ചിടുന്നത് കേന്ദ്രമല്ല, ജനങ്ങള്‍: തിരുത്തുമായി ശ്രീധരൻ പിള്ള

അമിത് ഷായുടെ വാക്കുകള്‍ വളച്ചൊടിച്ചു

Samayam Malayalam 28 Oct 2018, 4:58 pm
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ബിജെപി അധ്യക്ഷൻ അമിത് ഷായുടെ വിവാദപ്രസംഗത്തിന് വിശദീകരണവുമായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. കേരള സര്‍ക്കാരിനെ കേന്ദ്ര സര്‍ക്കാറല്ല, ജനങ്ങള്‍ വലിച്ചു താഴെയിടുമെന്നാണ് ദേശീയ അധ്യക്ഷൻ പറഞ്ഞതെന്ന് ശ്രീധരൻ പിള്ള വിശദീകരിച്ചു. അമിത് ഷായുടെ പ്രസംഗം ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും ശ്രീധരൻ പിള്ള കൂട്ടിച്ചേര്‍ത്തു.
Samayam Malayalam sreedharan pillai


ശബരിമലയിൽ സമരം ചെയ്യുന്ന ഭക്തരെ ഡിവൈഎഫ്ഐക്കാരെക്കൊണ്ട് അടിച്ചമര്‍ത്താൻ നോക്കിയാൽ സര്‍ക്കാരിനെ വലിച്ച് താഴെയിടാൻ മടിക്കില്ലെന്നായിരുന്നു അമിത് ഷായുടെ പ്രസ്താവന. പിണറായി സര്‍ക്കാര്‍ ഇത് ചെവി തുറന്ന് കേട്ടോളൂ എന്നും അമിത് ഷാ ഓര്‍മിപ്പിച്ചു.

സുപ്രീം കോടതി നടപ്പാക്കാൻ കഴിയുന്ന വിധികള്‍ മാത്രം പുറപ്പെടുവിച്ചാൽ മതിയെന്ന അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ എസ് രാമചന്ദ്രൻ പിള്ള ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

ശബരിമല സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെതിരെ ബിജെപിയും എസ്എൻഡിപിയും ഒരുമിച്ച് നിന്ന് പോരാടണമെന്ന അമിത് ഷായുടെ ആഹ്വാനം എസ്എൻഡിപി യോഗം പ്രസിഡന്‍റ് വെള്ളാപ്പള്ളി നടേശൻ തള്ളിപ്പറഞ്ഞത് ബിജെപിയ്ക്ക് തിരിച്ചടിയായിരുന്നു. അമിത് ഷായ്ക്ക് നാക്കുപിഴച്ചതാകുമെന്നും ബിഡിജെഎസിനെയായിരിക്കും ഉദ്ദേശിച്ചതെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശന്‍റെ പ്രസ്താവന. എന്നാൽ തങ്ങള്‍ സമരവുമായി മുന്നോട്ടു പോകുമെന്ന് ബിഡിജെഎസ് അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പള്ളി പിന്നീട് പറഞ്ഞു.

അമിത് ഷായെ തള്ളി വെള്ളാപ്പള്ളി സമരവുമായി മുന്നോട്ടെന്ന് തുഷാര്‍

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്