ആപ്പ്ജില്ല

യുവതീപ്രവേശനത്തിനെതിരായ സമരമല്ലെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് പിള്ള

മാധ്യമങ്ങള്‍ വാക്കുകള്‍ അടര്‍ത്തി മാറ്റി വാര്‍ത്തയുണ്ടാക്കുന്നു

Samayam Malayalam 20 Nov 2018, 5:36 pm
കൊച്ചി: ശബരിമല യുവതീപ്രവേശനത്തിനെതിരായ സമരമല്ല നടത്തുന്നതെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി ശ്രീധരൻ പിള്ള. സ്ത്രീപ്രവേശനമല്ല, 10 വയസിനും 50 വയസിനും ഇടയിലുള്ള യുവതികളെ കയറ്റുന്നതാണ് അവിടത്തെ പ്രശ്നമെന്നും പിള്ള വ്യക്തമാക്കി. യുവതി എന്നൊരു വാക്ക് താൻ മാധ്യമങ്ങളോട് പറഞ്ഞിട്ടില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു. കൊച്ചിയിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ശ്രീധരൻ പിള്ളയുടെ വാക്കുകള്‍.
Samayam Malayalam sreedharan pillai


തന്‍റെ പ്രസ്താവനയിൽ നിന്ന് വാക്കുകള്‍ അടര്‍ത്തി മാറ്റി വാര്‍ത്തയുണ്ടാക്കുന്ന രീതി ശരിയല്ലെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. സ്ത്രീപ്രവേശനത്തിനെതിരായ സമരമല്ല ഇതെന്നാണ് താൻ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഇതേചോദ്യത്തിന് മറുപടിയായി യുവതീപ്രവേശനത്തിന് എതിരായ സമരത്തിന് പിന്തുണ നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതൊരു ആശയപോരാട്ടമാണെന്നും ഇതിൽ ആശയം കൊണ്ടാണ് നേരിടേണ്ടതെന്നും ശ്രീധരൻ പിള്ള പറഞ്ഞു. വ്യക്തിപരമായ ഒരാളെ ലക്ഷ്യമിട്ട് തേജോവധം ചെയ്യുന്നത് നാളെ അവര്‍ക്കൊക്കെ പ്രശ്നമായി മാറുമെന്നും ഇങ്ങനെ ചെയ്യുന്നത് ശരിയായ മാധ്യമപ്രവര്‍ത്തനമല്ലെന്നാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് പറയാനുള്ളതെന്നും ശ്രീധരൻ പിള്ള പറഞ്ഞു. മാധ്യമങ്ങള്‍ക്ക് ഒരു സംവിധാനമുണ്ടെന്നും ദയവുചെയ്ത് അത് തകര്‍ക്കരുതെന്നാണ് മുഖ്യമന്ത്രിയോടും കോടിയേരി ബാലകൃഷ്ണനോടും പറയാനുള്ളതെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

ശബരിമലയിൽ കഴിഞ്ഞ ദിവസം നടന്ന പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പിള്ള ആരോപിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്