ആപ്പ്ജില്ല

കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യൽ അന്വേഷണം; ജസ്റ്റീസ് വി. കെ. മോഹനന്‍ അധ്യക്ഷൻ

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചിരിക്കുന്നത്

Samayam Malayalam 26 Mar 2021, 4:21 pm
കൊച്ചി: കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. വികസന പദ്ധതികള്‍ തടസ്സപ്പെടുത്തുന്നെന്ന ആരോപണത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായകമായ തീരുമാനമെടുത്തിരിക്കുന്നത്.
Samayam Malayalam Pinarayi Vijayan
പിണറായി വിജയൻ (ഫയൽ ചിത്രം)


Also Read : മീൻകറിയിൽ താലിയം ചേര്‍ത്ത് നൽകി, അമ്മായിയമ്മയും സഹോദരിയും മരിച്ചു ഭാര്യ ഗുരുതരാവസ്ഥയിൽ

റിട്ട. ജസ്റ്റീസ് വി. കെ. മോഹനനെ കമ്മീഷനാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചിരിക്കുന്നത്.

സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിന്റെ ശബ്ദരേഖ സരിത്തിന്റെ കത്ത് തുടങ്ങിയവ ഉള്‍പ്പെടെ അഞ്ചു പ്രധാനപ്പെട്ട വിഷയങ്ങളാണ് കമ്മീഷന്റെ പരിഗണനയിൽ ഉള്‍പ്പെടുന്നുണ്ടെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു.

Also Read : പി സി ജോര്‍ജിന്റെ പ്രചരണത്തിനിടെ വീണ്ടും സംഘർഷം: പ്രസംഗം പാതി വഴിയിൽ ഉപേക്ഷിച്ച് സ്ഥാനാര്‍ത്ഥി

ഇതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ടത് സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പുറത്തെത്തിയ സാഹചര്യമാണ്. ഒപ്പം തന്നെ ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ഗൂഡാലോചന, മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാന്‍ ഇ ഡി ഉദ്യോഗസ്ഥര്‍ പ്രതികള്‍ക്ക് മേൽ സമ്മര്‍ദം ചെലുത്തി. അങ്ങനെ സമ്മര്‍ദ്ദം ചെലുത്തിയെങ്കില്‍ അത് ആരൊക്കെ, പിന്നിലുള്ള ഏതെങ്കിലും ഗൂഡാലോചനയുണ്ടോ തുടങ്ങിയ കാര്യങ്ങളും കമ്മീഷൻ പരിഗണിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്