ആപ്പ്ജില്ല

സര്‍ക്കാര്‍ ഇന്ധന വില കുറയ്ക്കുമോ; ഇന്നറിയാം

ഈടാക്കുന്ന അധിക നികുതി ഒഴിവാക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍

Samayam Malayalam 30 May 2018, 7:58 am
തിരുവനന്തപുരം: ഇന്ധനവില തുടരെ തുടരെ ഉയരുന്ന സാഹചര്യത്തില്‍ അധിക നികുതി ഒഴിവാക്കാൻ സർക്കാർ ഇടപെടാനൊരുങ്ങുന്നു. സംസ്ഥാനം ഈടാക്കുന്ന അധിക നികുതി ഒഴിവാക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമെടുക്കും. കേന്ദ്ര സര്‍ക്കാരിന്റെ എക്‌സൈസ് തീരുവയും സംസ്ഥാന സര്‍ക്കാരിന്റെ വാറ്റ് നികുതിയും മൂലം പെട്രോള്‍ വില എക്കാലത്തേയും കൂടിയിരിക്കുകയാണിപ്പോള്‍. ഇപ്പോള്‍ 32 ശതമാനം വാറ്റ് നികുതിയാണ് സംസ്ഥാന സര്‍ക്കാര്‍ ഈടാക്കുന്നത്. ഇത് ഏകദേശം 19 രൂപയോളമാണ് വരും.
Samayam Malayalam petrol-price


ഈ വര്‍ധിപ്പിച്ച നികുതിയില്‍ ഇളവ് വരുത്തുന്ന കാര്യമായിരിക്കും മന്ത്രിസഭാ യോഗം ആലോചിക്കുന്നത്. എന്നാല്‍, എണ്ണ വിലയില്‍ എത്രകണ്ട് കുറവ് വരുത്തുമെന്നുള്ള കാര്യത്തില്‍ ഇപ്പോഴും ധാരണയായിട്ടില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഭരണകാലത്താണ് അവസാനമായി സംസ്ഥാനത്തത് ഇന്ധനത്തിന്റെ വാറ്റ് നികുതി കുറച്ചത്. കഴിഞ്ഞ തവണ കേന്ദ്രം ഇന്ധന വില ഉയര്‍ത്തിയപ്പോള്‍ മറ്റ് സംസ്ഥാനങ്ങള്‍ നികുതി കുറച്ചിരുന്നു. എന്നാല്‍, പല കോണില്‍ നിന്ന് ആവശ്യമുയര്‍ന്നിട്ടും സര്‍ക്കാര്‍ നികുതി കുറയ്ക്കാന്‍ വിസമ്മതിക്കുകയായിരുന്നു. ഈ മന്ത്രിസഭായോഗം നിർണ്ണായകമായ തീരുമാനം കൈക്കൊള്ളുമെന്നാണ് സൂചന.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്