ആപ്പ്ജില്ല

അന്തർസംസ്ഥാന ബസുകൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി സർക്കാർ

മോട്ടോർ വാഹന നിയമം 1988 സെക്ഷൻ 93 പ്രകാരം കോൺട്രാക്റ്റ് ക്യാരിയേജ് പെർമിറ്റുള്ള വാഹനങ്ങൾക്ക് ടിക്കറ്റ് നൽകി യാത്രക്കാരെ കൊണ്ടുപോകാൻ സാധിക്കില്ല. ഇവർക്ക് ചരക്ക് കൊണ്ടുപോകാനും കഴിയില്ല. എൽഎപിടി ലൈസൻസുള്ള ബുക്കിങ് ഏജൻസികളുടെ മറവിലാണ് ഈ ബസുകൾ സർവീസ് നടത്തുന്നത്.

Samayam Malayalam 27 Apr 2019, 3:08 pm

ഹൈലൈറ്റ്:

  • കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളുടെ 500 മീറ്റർ ചുറ്റളവിൽ ബുക്കിങ് കേന്ദ്രങ്ങൾ പാടില്ല
  • പാഴ്സലുകൾ അയയ്ക്കുന്നതിനും നിയന്ത്രണം
  • ബുക്കിങ് ഓഫീസ് തുറക്കാൻ പോലീസ് ക്ലിയറൻസ് വേണം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Kallada
തിരുവനന്തപുരം: സുരേഷ് കല്ലടയുടെ ബസിൽ യാത്രക്കാർക്ക് ജീവനക്കാരുടെ മർദ്ദനമേറ്റ സംഭവത്തിനു പിന്നാലെ അന്തർസംസ്ഥാന സർവ്വീസുകൾ നടത്തുന്ന സ്വകാര്യ ബസുകൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളുടെ 500 മീറ്റർ ചുറ്റളവിൽ സ്വകാര്യ ബസ് ബുക്കിങ് ഓഫീസുകളോ പാർക്കിങ് കേന്ദ്രമോ പാടില്ലെന്നാണ് ഉത്തരവ്. ബുക്കിങ് കേന്ദ്രങ്ങളുടെ ലൈസൻസിന് അപേക്ഷിക്കുന്നവർക്ക് ക്രിമിനൽ ചരിത്രം പാടില്ലെന്നും ഉത്തരവിൽ പറയുന്നു. ബുക്കിങ് കേന്ദ്രങ്ങൾ തുറക്കാൻ പോലീസിൻ്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റും വേണം.
യാത്രക്കാരുടെ ലഗേജ് അല്ലാതെയുള്ള പാഴ്സൽ സാമഗ്രികൾ ബസിൽ കൊണ്ടുപോകരുതെന്നും നിർദ്ദേശമുണ്ട്. ഗതാഗത സെക്രട്ടറി ജ്യോതിലാൽ ഐഎഎസ് ആണ് സർക്കുലാർ പുറത്തിറക്കിയത്.

മോട്ടോർ വാഹന നിയമം 1988 സെക്ഷൻ 93 പ്രകാരം കോൺട്രാക്റ്റ് ക്യാരിയേജ് പെർമിറ്റുള്ള വാഹനങ്ങൾക്ക് ടിക്കറ്റ് നൽകി യാത്രക്കാരെ കൊണ്ടുപോകാൻ സാധിക്കില്ല. ഇവർക്ക് ചരക്ക് കൊണ്ടുപോകാനും കഴിയില്ല. എൽഎപിടി ലൈസൻസുള്ള ബുക്കിങ് ഏജൻസികളുടെ മറവിലാണ് ഈ ബസുകൾ സർവീസ് നടത്തുന്നത്. എന്നാൽ എഎപിടി ലൈസൻസ് ഇല്ലാത്ത ഏജൻസികൾ പോലും ബുക്കിങ് സ്വീകരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ലൈസൻസ് മാനദണ്ഡങ്ങൾ കർശനമാക്കിയത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്