ആപ്പ്ജില്ല

സംസ്ഥാന സ്‌കൂള്‍ ഗെയിംസ് തിരുവനന്തപുരത്ത്

സംസ്ഥാന സ്‌കൂള്‍ ഗെയിംസ് നവംബര്‍ 15, 16, 17 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കും.

TNN 3 Nov 2016, 4:30 pm
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ ഗെയിംസ് നവംബര്‍ 15, 16, 17 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കും. മത്സര ഇനങ്ങളായ ബാസ്‌കറ്റ് ബോള്‍, ഹോക്കി ഇനങ്ങള്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിലും ടേബിള്‍ ടെന്നീസ് വൈ.എം.സി.എ ഗ്രൗണ്ടിലും, ഖോ-ഖോ മത്സരങ്ങള്‍ മാഞ്ഞാലിക്കുളം ഗ്രൗണ്ടിലും നടക്കും.
Samayam Malayalam state school games will be held in thiruvananthapuram
സംസ്ഥാന സ്‌കൂള്‍ ഗെയിംസ് തിരുവനന്തപുരത്ത്


മത്സരങ്ങളുടെ നടത്തിപ്പിനായി തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ കണ്‍വീനറായി ഒമ്പത് സബ് കമ്മറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. വിവിധ ജില്ലകളില്‍ നിന്നെത്തുന്ന കായികതാരങ്ങള്‍ക്ക് കാര്‍മല്‍ സ്‌കൂള്‍, എസ്.എം.വി. സ്‌കൂള്‍ എന്നിവിടങ്ങളിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.

റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരുന്ന കായിക താരങ്ങളെ താമസ കേന്ദ്രത്തിലും തിരിച്ചും എത്തിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സ്വാഗതസംഘം അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്