ആപ്പ്ജില്ല

സ്വവർഗ ലൈംഗികത; 'ഫ്രാൻസിസ് മാർപ്പാപ്പ അങ്ങനെ പറഞ്ഞിട്ടില്ല': കെസിബിസി

സ്വവർഗാനുരാഗികളെ പിന്തുണച്ച് മാർപ്പാപ്പ പ്രസ്താവന നടത്തിയിട്ടില്ലെന്നാണ് കെസിബിസി അവകാശപ്പെടുന്നത്.

Samayam Malayalam 22 Oct 2020, 9:06 pm
കൊച്ചി: സ്വവർഗാനുരാഗികളെക്കുറിച്ച് ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞതായുള്ള വാർത്തകൾ തെറ്റെന്ന് കെസിബിസി. സ്വവർഗാനുരാഗികൾക്ക് കുടുംബത്തിന് തുല്യമായ നിയമപരിരക്ഷ ലഭിക്കണമെന്ന് മാർപ്പാപ്പ പറഞ്ഞിട്ടില്ലെന്നാണ് കെസിബിസിയുടെ അവകാശവാദം. ഇത്തരക്കാരുടെ കൂട്ടിതാമസത്തെ വിവാഹമായി കത്തോലിക്കാ സഭ കരുതുന്നില്ലെന്നും കെസിബിസി വ്യക്തമാക്കി.
Samayam Malayalam pope francis
പോപ്പ് ഫ്രാൻസിസ് |NBT


Also Read: എഴുപത് ശതമാനം അമേരിക്കക്കാരും സ്വവർഗ വിവാഹത്തെ അനുകൂലിക്കുന്നു; സർവ്വേ

റോം ചലച്ചിത്രമേളയിൽ ബുധനാഴ്‌ച പ്രദർശിപ്പിച്ച “ഫ്രാൻസെസ്കോ” എന്ന ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് മാർപാപ്പ സ്വവർഗാനുരാഗികളെ പിന്തുണയ്‌ക്കുന്ന പ്രസ്‌താവന നടത്തിയത്.

സ്വർഗാനുരാഗം അധാർമികമാണെന്നുള്ള മുൻഗാമികളുടെ നിലപാടാണ് ഫ്രാൻസിസ് മാർപ്പാപ്പ തിരുത്തിയത്. നിങ്ങൾക്ക് ഒരാളെ ഒരു കുടുംബത്തിൽ നിന്ന് പുറത്താക്കോനോ അവരുടെ ജീവിതം മോശമാക്കാനോ കഴിയില്ല. നമുക്കുള്ള നിയമങ്ങളിലൂടെ അവരെ നിയമപരമായി സംരക്ഷിക്കാൻ കഴിയണം. സ്വവർഗാനുരാഗികൾക്ക് നിയമത്തിന്റെ പരിരക്ഷയാണ് ആവശ്യമെന്നും ഫ്രാൻസിസ് പാപ്പ പറഞ്ഞു.

Also Read: 'സ്വവർഗാനുരാഗികളും ദൈവത്തിൻ്റെ മക്കൾ, കുടുംബ ബന്ധങ്ങൾക്ക് അവകാശമുണ്ട്'; മാർപാപ്പ

നൂറ്റാണ്ടുകളായി സ്വവർഗ വിവാഹത്തെ എതിർക്കുന്ന നിലപാടാണ് കത്തോലിക്കാ സഭ സ്വീകരിച്ചുവരുന്നത്. ഇത്തരക്കാർക്ക് നിയമപരമായ പരിരക്ഷ നൽകരുതെന്നായിരുന്നു ഇതുവരെ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇവയെല്ലാം തിരുത്തിയാണ് മാർപ്പാപ്പ നിലപാട് പ്രഖ്യാപിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്