ആപ്പ്ജില്ല

രണ്ടാനച്ഛന്‍റെ ക്രൂര മര്‍ദ്ദനം കുരുന്നിന്‍റെ കൈ ഒടിച്ചു

വലിയതുറയിൽ സഹോദരങ്ങളെ രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

TNN 17 Jun 2016, 10:26 am
തിരുവനന്തപുരം: വലിയതുറയിൽ സഹോദരങ്ങളെ രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ഒമ്പതും പതിനൊന്നും വയസ്സുള്ള സഹോദരങ്ങളാണ് രണ്ടാനച്ഛന്‍റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായത്. ഒൻപതുവയസ്സുകാരന്റെ രണ്ടു കൈയും തിരിച്ചൊടിച്ച നിലയിലാണ്. മൂന്നുതവണ എടുത്തെറിഞ്ഞിട്ടുമുണ്ട്. കുട്ടിയുടെ മുഖത്തും സാരമായി പരിക്കേറ്റിട്ടുണ്ട്.
Samayam Malayalam step fathers cruelty injured two kids fatally
രണ്ടാനച്ഛന്‍റെ ക്രൂര മര്‍ദ്ദനം കുരുന്നിന്‍റെ കൈ ഒടിച്ചു


പതിനൊന്നു വയസ്സുള്ള സഹോദരിയ്ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. രണ്ടാനച്ഛൻ മദ്യപിച്ചെത്തിയശേഷമാണ് മർദനം നടത്തിയത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ടാണ് കുട്ടികളെ രക്ഷിച്ചത്. രണ്ടാനച്ഛനെതിരെ ലിയതുറ പൊലീസ് കേസെടുത്തിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്