ആപ്പ്ജില്ല

ജലകമ്മീഷന്‍ റിപ്പോര്‍ട്ട്; വിവാദങ്ങള്‍ ഇനി വേണ്ടെന്ന് മാത്യു.ടി.തോമസ്

കേരളത്തില്‍ അണക്കെട്ടുകള്‍ തുറന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന കേന്ദ്ര ജല കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ ഇനിയെങ്കിലും വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് മന്ത്രി മാത്യു.ടി.തോമസ്.

Samayam Malayalam 6 Sept 2018, 12:11 pm
തിരുവനന്തപുരം: കേരളത്തില്‍ അണക്കെട്ടുകള്‍ തുറന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന കേന്ദ്ര ജല കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ ഇനിയെങ്കിലും വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് മന്ത്രി മാത്യു.ടി.തോമസ്. ഡാം തുറന്നതാണ് പ്രളയത്തിന് കാരണമെന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങളും വിവാദങ്ങളും അവസാനിപ്പിക്കണമെന്നും മാത്യു.ടി.തോമസ് ആവശ്യപ്പെട്ടു.
Samayam Malayalam Mathew T Thomas


ഭാവിയില്‍ ഇത്തരം വെള്ളപ്പൊക്കം ഉണ്ടാകുന്നത് തടയാന്‍ സംസ്ഥാനത്ത് കൂടുതല്‍ ജലസംഭരണികള്‍ നിര്‍മ്മിക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്. ഈ നിര്‍ദ്ദേശം പരിശോധിച്ച ശേഷം മാത്രമേ പരിഗണിക്കുകയുള്ളൂവെന്നും മാത്യു.ടി.തോമസ് വ്യക്തമാക്കി.

ഡാമുകളുടെ നിയന്ത്രണത്തില്‍ സംസ്ഥാന സര്‍ക്കാരിന് പാളിച്ച പറ്റിയിട്ടില്ലെന്ന് കേന്ദ്ര ജല കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് കമ്മീഷന്‍ കേന്ദ്ര ജലവിഭവ വകുപ്പിന് കൈമാറി. പ്രളയത്തിന് കാരണം മുന്‍കരുതലില്ലാതെ ഡാം തുറന്നുവിട്ടതാണെന്ന ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട് ശരിവെച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് കേന്ദ്ര ജല കമ്മീഷന്‍ സമര്‍പ്പിച്ചിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്